വില്യം പോര്‍ട്ടര്‍ഫീല്‍ഡിന് അര്‍ധസെഞ്ചുറി; അയര്‍ലന്‍ഡ് മികച്ച സ്‌കോറിലേക്ക്

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരെ അയര്‍ലന്‍ഡ് ക്യാപ്റ്റന്‍ വില്യം പോര്‍ട്ടര്‍ഫീല്‍ഡിന് അര്‍ധസെഞ്ചുറി. 65 പന്തുകളില്‍ നിന്നായി നാലു ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് പോര്‍ട്ടര്‍ഫീല്‍ഡ് തന്റെ അര്‍ധസെഞ്ചുറി നേടിയത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് മികച്ച സ്‌കോര്‍ നിലയിലാണ്. നിലവില്‍ 29 ഓവര്‍ പിന്നിടുമ്പോള്‍ അയര്‍ലന്‍ഡ് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് എന്ന നിലയിലാണ്. 64 റണ്‍സുമായി പോര്‍ട്ടര്‍ഫീല്‍ഡും 17 റണ്‍സുമായി നിയാല്‍ ഒബ്രയാനും പുറത്താകാതെയുണ്ട്. തുടക്കത്തില്‍ ഓപ്പണര്‍മാരായ പോര്‍ട്ടര്‍ഫീല്‍ഡും പോള്‍ സ്റ്റിര്‍ലിങ്ങും ചേര്‍ന്ന് അയര്‍ലന്‍ഡിന് മികച്ച തുടക്കം നല്‍കി. എന്നാല്‍ 42 റണ്‍സുമായി നിന്ന സ്റ്റിര്‍ലിങ്ങിനെ അശ്വിന്‍ പുറത്താക്കിയതോടെ കൂട്ടുകെട്ട് തകര്‍ന്നു. പിന്നാലെയിറങ്ങിയ എഡ് ജോയ്‌സ് രണ്ടു റണ്‍സുമായി പുറത്തായി. റെയ്‌നയ്ക്കായിരുന്നു വിക്കറ്റ്.
കളിച്ച നാലുമല്‍സരങ്ങളും ജയിച്ച് പൂള്‍ ബി യില്‍ ഒന്നാമതുള്ള ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. നാലില്‍ മൂന്നും ജയിച്ച അയര്‍ലന്‍ഡിന് ഇനിയുള്ള രണ്ട് മല്‍സരങ്ങളില്‍ ഒരു പോയിന്റ് നേടിയാല്‍ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം. അതിനായില്ലെങ്കിലും മികച്ച റണ്‍ റേറ്റ് നേടിയാല്‍ പോലും സാധ്യതയേറെയാണ്. അതേസമയം, തുടര്‍ച്ചയായ നാലു ജയങ്ങളുമായി ക്വാര്‍ട്ടറിലെത്തിയ ഇന്ത്യയ്ക്കു ഈ വിജയത്തോടെ പൂളിലെ ഒന്നാം സ്ഥാനം ഉറപ്പിക്കുക എന്നതാണ് ലക്ഷ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha