ധവാന്റെ സെഞ്ചുറി മികവില്‍ ഇന്ത്യ അയര്‍ലന്‍ഡിനെ തകര്‍ത്തു

ലോകകപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ അഞ്ചാം ജയം. അയര്‍ലന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഓപ്പണര്‍ ശിഖര്‍ ധവാന്റെ സെഞ്ചുറിയാണ് (100) ഇന്ത്യന്‍ ജയം അനായാസമാക്കിയത്. വിജയലക്ഷ്യമായ 260 പിന്തുടര്‍ന്ന ഇന്ത്യ 36.5 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
ലോകകപ്പിലെ രണ്ടാം സെഞ്ചുറി നേടിയ ധവാന്റെ സെഞ്ചുറിയില്‍ 11 ഫോറും അഞ്ച് സിക്‌സും ഉണ്ട്. 85 പന്തില്‍ നിന്നാണ് ധവാന്‍ സെഞ്ചുറി തികച്ചത്. രോഹിത് ശര്‍മ 64 റണ്‍സ് നേടി. വിരാട് കോഹ്‌ലി (44), അജിങ്ക്യ രഹാനെ (33) എന്നിവര്‍ പുറത്താകാതെ നിന്നു. ധവാനാണ് മാന്‍ ഓഫ് ദ മാച്ച്.
2011-ലെ ലോകകപ്പിലെ വിജയങ്ങളും ഈ ലോകകപ്പിലെ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയവും കുടിയായതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണി തുടര്‍ച്ചയായ ഒന്‍പത് ലോകകപ്പ് വിജയങ്ങളുമായി മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ക്ലൈവ് ലോയ്ഡിന്റെ റിക്കോര്‍ഡിന് ഒപ്പമെത്തി. 24 ലോകകപ്പ് മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ച മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗാണ് പട്ടികയില്‍ ഒന്നാമത്. എട്ട് വിജയങ്ങള്‍ നേടിയ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി നാലാം സ്ഥാനത്തുണ്ട്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 49 ഓവറില്‍ 259 റണ്‍സിന് ഓള്‍ഔട്ടായി. നെയ്ല്‍ ഒബ്രിയാന്‍ (75), വില്യം പോര്‍ട്ടര്‍ഫീല്‍ഡ് (67) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് അയര്‍ലന്‍ഡിന് പൊരുതാവുന്ന സ്‌കോര്‍ നല്കിയത്.
ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ അയര്‍ലന്‍ഡിന്റെ ഓപ്പണര്‍മാര്‍ പോര്‍ട്ടര്‍ഫീല്‍ഡും പോള്‍ സ്റ്റിര്‍ലിംഗും 89 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 42 റണ്‍സ് നേടിയ സ്റ്റിര്‍ലിംഗ് പുറത്തായതിന് പിന്നാലെ അയര്‍ലന്‍ഡിന് വിക്കറ്റുകള്‍ കൊഴിഞ്ഞു തുടങ്ങി. പേസര്‍മാരെ ബാറ്റ്സ്മാന്‍മാര്‍ കടന്നാക്രമിച്ചതോടെ ക്യാപ്റ്റന്‍ ധോണി സ്പിന്‍ ആക്രമണത്തിന് പന്ത് അശ്വിനെ ഏല്‍പ്പിച്ചു. അശ്വിനും പാര്‍ട്ട് ടൈം സ്പിന്നര്‍ സുരേഷ് റെയ്‌നയും നന്നായി പന്തെറിഞ്ഞതോടെ ഐറിഷ് ബാറ്റ്‌സ്മാന്‍മാര്‍ സ്‌കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടി.
എഡ് ജോയ്‌സ് (2), ആന്‍ഡി ബാല്‍ബിര്‍നി (24) കെവിന്‍ ഒബ്രിയാന്‍ (1), ഗാരി വില്‍സണ്‍ (6) എന്നിവര്‍ പുറത്തായതോടെ അയര്‍ലന്‍ഡ് തകര്‍ച്ചയെ നേരിട്ടു. മികച്ച ബാറ്റിംഗ് കാഴ്ചവച്ച ക്യാപ്റ്റന്‍ പോര്‍ട്ടര്‍ഫീല്‍ഡിനെ മടക്കി മോഹിത് ശര്‍മ ഇന്ത്യയെ മത്സരത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നു. ഒരുവശത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞെങ്കിലും നെയ്ല്‍ ഒബ്രിയാന്‍ പൊരുതി നേടിയ 75 റണ്‍സാണ് അയര്‍ലന്‍ഡിനെ രക്ഷിച്ചത്. 75 പന്തില്‍ ഏഴ് ഫോറും മൂന്നും സിക്‌സും അടങ്ങിയതായിരുന്നു ഒബ്രിയാന്റെ ഇന്നിംഗ്‌സ്.
ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്നും അശ്വിന്‍ രണ്ടും വിക്കറ്റുകള്‍ നേടി. ഉമേഷ് യാദവ്, മോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന എന്നിവര്‍ ഒരോ വിക്കറ്റ് നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha