സച്ചിനെ ബഹുദൂരം പിന്നിലാക്കി വിവ് റിച്ചാര്‍ഡ്‌സ് എക്കാലത്തേയും മികച്ച ഏകദിന താരമായി

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെ ബഹുദൂരം പിന്നിലാക്കി വെസ്റ്റ് ഇന്‍സീസ് മുന്‍ ക്രിക്കറ്റ് താരം വിവ് റിച്ചാര്‍ഡ്‌സ് എക്കാലത്തേയും മികച്ച ഏകദിന താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ ദ ക്രിക്കറ്റ് മന്ത്‌ലി മാഗസിന്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ലോകം കണ്ടതില്‍വച്ച് ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റ് താരമായി വിവ് റിച്ചാര്‍ഡ്‌സിനെ തിരഞ്ഞെടുക്കപ്പെട്ടത്.
പ്രമുഖ ക്രിക്കറ്റ് താരങ്ങളും, കമന്റേറ്റര്‍മാരും, ക്രിക്കറ്റ് ലേഖകന്‍മാരും ഉള്‍പ്പെട്ട 50 അംഗ ജൂറിയാണ് റിച്ചാര്‍ഡ്‌സിനെ തിരഞ്ഞെടുത്തത്. ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സും സെഞ്ചുറികളും നേടിയിട്ടുള്ള സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, റിച്ചാര്‍ഡ്‌സിന് ബഹുദൂരം പിന്നിലായി രണ്ടാം സ്ഥാനത്തായി. തൊട്ടുപിന്നില്‍ പാക്കിസ്ഥാന്റെ ഫാസ്റ്റ് ബൗളര്‍ വസിം അക്രമാണ്. നാലാം സ്ഥാനത്ത് ഓസ്‌ട്രേലിയയുടെ ആഡം ഗില്‍ക്രിസ്റ്റും അഞ്ചാം സ്ഥാനത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുമെത്തി.
വിവ് റിച്ചാര്‍ഡ് 179 പോയിന്റ് നേടിയപ്പോള്‍, സച്ചിന് ലഭിച്ചത് 68 പോയിന്റ് മാത്രം. തൊട്ടുപിന്നിലുള്ള അക്രത്തിന് 66 പോയിന്റ് ലഭിച്ചു. ഗില്‍ക്രിസ്റ്റ് 29 പോയിന്റും ധോണി 25 പോയിന്റും നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha