ലോകകപ്പ് ക്രിക്കറ്റ്: യുഎഇയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്

ലോകകപ്പ് ക്രിക്കറ്റ് മല്‍സരത്തില്‍ യുഇഎയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്. ടോസ് നേടിയ യുഎഇ, ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും സ്‌കോര്‍ നിലയില്‍ ഭേദപ്പെട്ട നിലയിലാണ് ദക്ഷിണാഫ്രിക്ക.
നിലവില്‍ 11 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സ് എടുത്തിട്ടുണ്ട്. റിലി റൂസോവും ക്വിന്റണ്‍ ഡി കോക്കുമാണ് ക്രീസില്‍. റൂസോ 29 റണ്‍സും ഡി കോക്ക് 20 റണ്‍സും എടുത്തിട്ടുണ്ട്. 12 റണ്‍സെടുത്ത ഹാഷിം അംലയാണ് പുറത്തായത്. മുഹമ്മദ് നവീദിനായിരുന്നു വിക്കറ്റ്.
പൂള്‍ ബിയിലെ ദക്ഷിണാഫ്രിക്കയുടെ അവസാന മല്‍സരമാണിത്. അഞ്ചു മല്‍സരങ്ങള്‍ കളിച്ച ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തമായുള്ളത് മൂന്നു ജയവും രണ്ടു പരാജയവുമാണ്. ആറു പോയിന്റുമായി പൂള്‍ ബിയില്‍ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്താണ്. യുഇഎയ്‌ക്കെതിരെ മികച്ച വിജയം നേടി ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കാനാണ് ദക്ഷിണാഫ്രിക്കയുടെ ശ്രമം.
അതേസമയം, കളിച്ച നാലു മല്‍സരങ്ങളിലും പരാജയപ്പെട്ട യുഎഇയ്ക്ക് ഇനി അവശേഷിക്കുന്നത് ഒരു മല്‍സരമാണ്. വെസ്റ്റ് ഇന്‍ഡീസാണ് യുഎഇയുടെ അവസാന മല്‍സരത്തിലെ എതിരാളി. അതിനാല്‍ തന്നെ ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ വിജയം ലക്ഷ്യമിട്ടാണ് യുഎഇ ദക്ഷിണാഫ്രിക്കയെ നേരിടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha