ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം

ദുര്‍ബലരായ യുഎഇയെ 146 റണ്‍സിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ പ്രാഥമിക റൗണ്ട് പൂര്‍ത്തിയാക്കി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ആറ് വിക്കറ്റിന് 341 റണ്‍സ് അടിച്ചുകൂട്ടി. വന്‍ സ്‌കോര്‍ പിന്തുടര്‍ന്ന യുഎഇയുടെ പോരാട്ടം 47.1 ഓവറില്‍ 195 റണ്‍സില്‍ അവസാനിച്ചു. കളിച്ച ആറ് മത്സരങ്ങളില്‍ നാല് വിജയം നേടി എട്ടു പോയിന്റുമായാണ് ദക്ഷിണാഫ്രിക്ക ക്വാര്‍ട്ടര്‍ ബര്‍ത്ത് നേടിയത്. കളിച്ച അഞ്ച് മത്സരവും തോറ്റ യുഎഇയ്ക്ക് ഇനി വെസ്റ്റ് ഇന്‍ഡീസിനെതിരേ മാത്രമാണ് മത്സരമുള്ളത്.
57 റണ്‍സ് നേടി പുറത്താകാതെ നിന്ന സ്വപ്നില്‍ പാട്ടീല്‍ മാത്രമാണ് യുഎഇ നിരയില്‍ പൊരുതിയത്. ഷൈമാന്‍ അന്‍വര്‍ 39 റണ്‍സും അംജദ് അലി 21 റണ്‍സും നേടി. രണ്ടു വിക്കറ്റ് വീതം നേടിയ ഫിലാന്‍ഡര്‍, മോര്‍ക്കല്‍, ഡിവില്ലിയേഴ്‌സ് എന്നിവരാണ് യുഎഇയെ തകര്‍ത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























