ന്യൂസീലാന്‍ഡിനെതിരെ ബംഗ്‌ളാദേശിന് ബാറ്റിങ്

ലോകകപ്പ് ക്രിക്കറ്റില്‍ ടോസ് നേടിയ ന്യൂസീലാന്‍ഡ് ബംഗ്‌ളദേശിനെ ബാറ്റിങ്ങിനയച്ചു. ഇരുടീമുകളും നേരത്തെ തന്നെ ക്വാര്‍ട്ടറില്‍ കടന്നിരുന്നു. ബംഗ്‌ളദേശ് നായകന്‍ മഷ്‌റഫേ മൊര്‍ത്താസയും അറഫാത്തും കളിക്കുന്നില്ല. മൊര്‍ത്താസയ്ക്ക് പകരം ഷക്കീബ് അല്‍ ഹസ്സനാണ് ടീമിനെ നയിക്കുന്നത്.
ന്യൂസീലന്‍ഡില്‍ പരുക്കേറ്റ ആന്ദ്രെ മില്‍നു പകരം മിച്ചല്‍ മക്‌ളെനാഗന്‍ കളിക്കുന്നുണ്ട്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബംഗ്‌ളാദേശ് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് എടുത്തിട്ടുണ്ട്. ബാറ്റിങ് തകര്‍ച്ച നേരിട്ട ബംഗ്‌ളാദേശിനെ മഹ്മൂദുല്ലയും (85) സൗമ്യ സര്‍ക്കാറും (51) ചേര്‍ന്ന് കരകേറ്റുകയായിരുന്നു.
ന്യൂസിലന്‍ഡിനു വേണ്ടി ട്രെന്‍ഡ് ബോള്‍ട്ടും ആന്‍ഡേഴ്‌സണും രണ്ടു വിക്കറ്റ് വീതവും ഡാനിയല്‍ വെട്ടോറി ഒരു വിക്കറ്റും നേടി.
ഇന്നത്തെ മല്‍സരം കഴിഞ്ഞാല്‍ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരെന്ന് വ്യക്തമാകും. ന്യൂസീലന്‍ഡിനെതിരായ മല്‍സരം ജയിച്ചാല്‍ ബംഗ്‌ളദേശിന് ഇന്ത്യയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ മല്‍സരം ഒഴിവാക്കാനാകും.
https://www.facebook.com/Malayalivartha