യുവിയെ ടീമില്‍ എടുക്കാത്തതിനു പുതിയ ന്യായീകരണവുമായി ധോണി

ലോകകപ്പില്‍ അപരാജിത കുതിപ്പു നടത്തി ഇന്ത്യന്‍ ടീം ക്വാര്‍ട്ടറില്‍ എത്തിയപ്പോഴും ചര്‍ച്ചയാകുന്ന ഒരു താരമുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച യുവരാജാണ് വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.
ക്യാപ്റ്റന്‍ എം എസ് ധോണിയാണ് വീണ്ടും യുവരാജിന്റെ കാര്യത്തിലുള്ള ചര്‍ച്ചകള്‍ക്കു തുടക്കമിട്ടത്. യുവിയെ ടീമില്‍ എടുക്കാത്തതിനു പുതിയ ന്യായവുമായാണ് ധോണി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
ഇപ്പോള്‍ നിലവിലുള്ള ഫീല്‍ഡിങ് നിയന്ത്രണ നിയമങ്ങള്‍ യുവരാജിന്റെ ബൗളിങ്ങിന് പറ്റിയതല്ല എന്നാണ് ധോണിയുടെ പുതിയ വിശദീകരണം. സര്‍ക്കിളിന് പുറത്ത് നാല് ഫീല്‍ഡര്‍മാരെ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ യുവരാജിന് ബൗളിങ് ബുദ്ധിമുട്ടാകും.
ഇത്തരമൊരു സാഹചര്യത്തില്‍ യുവി അധികം ബൗള്‍ ചെയ്തിട്ടില്ല. ടി 20ക്ക് അനുയോജ്യമായ ശൈലിയില്‍ ബൗള്‍ ചെയ്യുന്ന യുവരാജിനുവേണ്ടി ബൗണ്ടറി ലൈനിനരികില്‍ അഞ്ചോ ആറോ6 ഫീല്‍ഡര്‍മാരെ നിയോഗിക്കുമായിരുന്നു. ബൗണ്ടറി ലൈന്‍ ക്യാച്ചിലൂടെയാണ് യുവി വിക്കറ്റുകള്‍ നേടിയിരുന്നത്. എന്നാല്‍ പുതിയ നിയന്ത്രണങ്ങള്‍ അതിന് അനുവദിക്കുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha