Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

2007 ട്വന്റി20 ലോകകപ്പ് ഹീറോ ജൊഗീന്ദര്‍, ഇന്ന് ലോകത്തിന്റെ ഹീറോയെന്ന് ഐസിസി

30 MARCH 2020 11:34 AM IST
മലയാളി വാര്‍ത്ത

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍, കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ മുന്നില്‍നിന്നു നയിക്കുന്ന ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം കൂടിയായ ജൊഗീന്ദര്‍ ശര്‍മയെ അഭിനന്ദിച്ചു . 2007-ലെ കന്നി ട്വന്റി20 ലോകകപ്പിന്റെ കലാശപ്പോരില്‍ നിര്‍ണായക അവസാന ഓവര്‍ ബോള്‍ ചെയ്ത് ഇന്ത്യയ്ക്ക് വിജയവും കിരീടവും സമ്മാനിച്ച താരമാണ് ജൊഗീന്ദര്‍ ശര്‍മ. അതിനുശേഷം ഹരിയാന പൊലീസില്‍ ഡിവൈഎസ്പിയായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം, രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ക്രമസമാധാനപാലന ചുമതലയുമായി സജീവമാണ്.

ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ വിജയാഹ്ലാദത്തിന്റെ ചിത്രം ആദ്യ പകുതിയിലും മാസ്‌കണിഞ്ഞ് കര്‍മനിരതനായി നില്‍ക്കുന്ന പൊലീസ് വേഷത്തിലുള്ള ജൊഗീന്ദറിന്റെ ചിത്രം രണ്ടാം പകുതിയിലും ചേര്‍ത്തുവച്ച് ഐസിസിയുടെ അഭിനന്ദനക്കുറിപ്പ് ഇങ്ങനെയാണ്.

'2007: ട്വന്റി20ലോകകപ്പ് ഹീറോ

2020: യഥാര്‍ഥ ലോക ഹീറോ

ക്രിക്കറ്റില്‍നിന്നു വിരമിച്ചശേഷം പൊലീസ് യൂണിഫോം അണിഞ്ഞ ഇന്ത്യന്‍താരം ജൊഗീന്ദര്‍ ശര്‍മ, ആഗോള ആരോഗ്യ പ്രതിസന്ധിയായ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ കര്‍മനിരതനാണ്' - ഐസിസി ട്വിറ്ററില്‍ കുറിച്ചു.

2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ഫൈനലിലെ താരമായത് ക്യാപ്റ്റന്‍ എം.എസ്.ധോണിക്കൊപ്പം് ഈ ഹരിയാനക്കാരനാണ്- ഇന്ത്യയ്ക്കുവേണ്ടി അവസാന ഓവര്‍ എറിഞ്ഞ ജൊഗീന്ദര്‍ ശര്‍മ! ലോകകപ്പിനു മുന്‍പും ശേഷവും രാജ്യാന്തര ക്രിക്കറ്റില്‍ ജൊഗീന്ദര്‍ ശര്‍മ എന്ന പേരു കേട്ടിട്ടില്ല. ചിലപ്പോള്‍ ആ ഓവറിനുവേണ്ടി മാത്രമായിരിക്കണം ജൊഗീന്ദര്‍ ഇന്ത്യന്‍ ടീമില്‍ അവതരിച്ചത്.

പിന്നീടിങ്ങോട്ട് രാജ്യാന്തര ക്രിക്കറ്റില്‍ ഒരു പന്തുപോലും എറിയാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായിട്ടില്ല. 2011-ല്‍ നടന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ജഴ്‌സിയിലാണ് ജൊഗീന്ദറിനെ അവസാനമായി ക്രിക്കറ്റ് ഫീല്‍ഡില്‍ കണ്ടത്. പിന്നീട് ജഴ്‌സി മാറി യൂണിഫോം ആയി. ഹരിയാന പൊലീസില്‍ ഡിവൈഎസ്പിയാണ് ജൊഗീന്ദര്‍ ഇപ്പോള്‍!

രാജ്യാന്തര ക്രിക്കറ്റില്‍ ജൊഗീന്ദര്‍ ആകെ കളിച്ചത് നാല് ഏകദിനവും നാല് ട്വന്റി20 മല്‍സരങ്ങളുമാണ്. നാലു ട്വന്റി20 മല്‍സരങ്ങളും കളിച്ചത് ലോകകപ്പിലാണ്. 2004-ല്‍ ധോണിക്കൊപ്പം ബംഗ്ലദേശിനെതിരെയാണ് ജൊഗീന്ദറിന്റെ അരങ്ങേറ്റം. ആദ്യ മല്‍സരത്തില്‍തന്നെ നേടിയ അഷ്‌റാഫുളിന്റെ വിക്കറ്റാണ് ഏകദിനത്തിലെ ആകെ സമ്പാദ്യം. മൂന്നു മല്‍സരങ്ങള്‍ നീണ്ട ബംഗ്ലദേശ് പര്യടനത്തിനുശേഷം ടീമില്‍നിന്നു പുറത്തായി. 2007-ല്‍ വെസ്റ്റിന്‍ഡീസിനെതിരായ കട്ടക്ക് ഏകദിനമായിരുന്നു അവസാനത്തെ ഏകദിന മല്‍സരം.

പിന്നീട് പ്രത്യക്ഷപ്പെട്ടത് ദക്ഷിണാഫ്രിക്കയില്‍നടന്ന ട്വന്റി20 ലോകകപ്പ് ടീമിലാണ്. ട്വന്റി20യെക്കുറിച്ച് അധികം ധാരണയായിട്ടില്ലാത്ത കാലം. വലിയ പ്രതീക്ഷ ഇല്ലായിരുന്നെങ്കിലും സീനിയറായ യുവരാജിനെ പരിഗണിക്കാതെ ധോണിയെ ക്യാപ്റ്റനാക്കി ബിസിസിഐ പരീക്ഷണത്തിനൊരുങ്ങി. ധോണിയുടെ യുവനിരയില്‍ ഓള്‍റൗണ്ടര്‍ എന്നനിലയില്‍ ജൊഗീന്ദറും കയറിപ്പറ്റി.

ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമിഫൈനലിലും അവസാന ഓവര്‍ എറിഞ്ഞത് ജൊഗീന്ദര്‍ ആയിരുന്നു. 22 റണ്‍സ് വിജയലക്ഷ്യമുള്ളപ്പോള്‍ 7 റണ്‍സ് മാത്രംവിട്ടു നല്‍കി ജൊഗീന്ദര്‍ ഇന്ത്യയെ ഫൈനലിലേക്കു നടത്തിച്ചു.

ഫൈനലില്‍ ചിരവൈരികളായ പാക്കിസ്ഥാനെതിരെ അവസാന ഓവര്‍... ഒറ്റ വിക്കറ്റ് ശേഷിക്കേ 13 റണ്‍സ് ആയിരുന്നു വിജയലക്ഷ്യം. ഹര്‍ഭജന്‍ ഉണ്ടായിട്ടും ധോണി ബോള്‍ ഏല്‍പ്പിച്ചത് ജൊഗീന്ദറിനെ. ആദ്യ പന്തു തന്നെ വൈഡ്. എല്ലാവരും തലയില്‍ കൈവച്ചു. രണ്ടാം പന്തില്‍ മിസ്ബയുടെ അടി കൊണ്ടില്ല, പന്ത് ധോണിയുടെ കൈയില്‍. ലക്ഷ്യം 5 പന്തില്‍ 12. അടുത്ത ബോളും ജൊഗീന്ദര്‍ ഓഫില്‍ എറിയുമെന്നു മനസ്സില്‍ കണ്ട മിസ്ബ ഓഫിലേക്ക് ഇറങ്ങി നിന്നു. ജൊഗീന്ദറിന്റെ വക ജൂസി ഫുള്‍ടോസ്. ഒന്നാന്തരം സിക്‌സര്‍. ഇന്ത്യന്‍ ആരാധകര്‍ മുഴുവന്‍ ശ്രപിച്ച നിമിഷം. ജയിക്കാന്‍ ഇനി 4 പന്തില്‍ ആറുമാത്രം.

ചങ്കിടിപ്പുകള്‍ക്കിടയില്‍ ജൊഗീന്ദറിന്റെ അടുത്ത പന്ത്. 43 റണ്‍സില്‍ നില്‍ക്കുന്ന മിസ്ബ വീണ്ടും ഓഫിലേക്കിറങ്ങി. ഫൈന്‍ ലെഗിലെ ശ്രീശാന്തിനെ മറികടന്ന് ബൗണ്ടറി തന്നെ ലക്ഷ്യം. ഷോട്ട് അല്‍പ്പം പാളി, ഉയര്‍ന്നുപോയ പന്ത് എങ്ങനെയോ ശ്രീശാന്ത് കൈയില്‍ ഒതുക്കി. പിന്നീട് എല്ലാം ചരിത്രം. കപ്പ് നേട്ടമൊക്കെ ആഘോഷിച്ചെങ്കിലും പിന്നീട് ജൊഗീന്ദറിന് ഇന്ത്യന്‍ ടീമില്‍നിന്നു വിളിവന്നില്ല. ധോണിക്കൊപ്പം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായി 2011 വരെ ജൊഗീന്ദര്‍ ഐപിഎല്ലില്‍ കളിച്ചു. ഇടയ്ക്ക് ഒരു കാര്‍ അപകടത്തില്‍ ജൊഗീന്ദറിനു തലയ്ക്കു സാരമായി പരുക്കേല്‍ക്കുകയുമുണ്ടായി. അതിനുശേഷം ആഭ്യന്തര ക്രിക്കറ്റില്‍ മടങ്ങിയെത്തിയെങ്കിലും പിന്നീട് പൊലീസ് യൂണിഫോമിലേക്കു മാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (10 minutes ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (32 minutes ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (46 minutes ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (1 hour ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (1 hour ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (1 hour ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (2 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (2 hours ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (2 hours ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (2 hours ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (2 hours ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (3 hours ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (3 hours ago)

Malayali Vartha Recommends