ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് തുടക്കമായി : ആദ്യമത്സരത്തില്‍ ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ നേരിടുന്നു

ലോകകപ്പ് ക്രിക്കറ്റിലെ ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ക്കു തുടക്കമായി. ആദ്യ മല്‍സരത്തില്‍ ശ്രീലങ്ക, ദക്ഷിണാഫ്രിക്കയെ നേരിടുന്നു. ടോസ് നേടിയ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. മൂന്നു റണ്‍സെടുത്ത കുസല്‍ പെരേരയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ ഒരു റണ്‍സ് പോലും എടുക്കാതെ ദില്‍ഷനും മടങ്ങി. നിലവില്‍ അഞ്ച് ഓവറുകള്‍ പിന്നിടുമ്പോള്‍ ശ്രീലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് റണ്‍സെടുത്തിട്ടുണ്ട്. സംഗക്കാരയും തിരിമണ്ണെയുമാണ് ക്രീസില്‍.
കന്നി ലോക കിരീടം തേടിയാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്. അതേസമയം, ഒരിക്കല്‍ നേടിയ കിരീടം വീണ്ടെടുക്കാനാണ് ശ്രീലങ്കന്‍ ശ്രമം. റണ്‍വേട്ടയില്‍ 400 റണ്‍സിനു മുകളില്‍ നേടി ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്ന സംഗക്കാരയും ഡിവില്ലിയേഴ്‌സും തമ്മിലുള്ള പോരാട്ടം കൂടിയായിരിക്കും ഈ ക്വാര്‍ട്ടര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha