183ന് ന്യൂസിലാന്‍ഡ് ഓള്‍ ഔട്ട്

ഓസ്‌ട്രേലിയയ്ക്കും അഞ്ചാം ലോകകിരീടത്തിനുമിടയില്‍ 184 റണ്‍സിന്റെ അകലം. പതിനൊന്നാമത് ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ന്യൂസിലാന്‍ഡ് 45 ഓവറില്‍ 183 റണ്‍സിന് പുറത്താകുകയായിരുന്നു. സെമിഫൈനലിലെ ഹീറോ ഗ്രാന്റ് എലിയട്ടിന്(83) മാത്രമാണ് ഓസീസ് പേസാക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായത്. റോസ് ടെയ്‌ലര്‍ 40 റണ്‍സെടുത്തു. കീവീസ് നിരയില്‍ അഞ്ചു ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. ഇവരില്‍ നാലുപേര്‍ സംപൂജ്യരായാണ് മടങ്ങിയത്. ഓസ്‌ട്രേലിയയ്ക്കുവേണ്ടി ജെയിംസ് ഫോക്ക്‌നര്‍, മിച്ചല്‍ ജോണ്‍സന്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടു വിക്കറ്റും മാക്‌സ്‌വെല്‍ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ന്യൂസിലാന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. പ്രതീക്ഷയായിരുന്ന നായകന്‍ ബ്രണ്ടന്‍ മക്കല്ലം ആദ്യ ഓവറില്‍ പുറത്താകുന്നതു കണ്ടുകൊണ്ടാണ് മെല്‍ബണിലെ കളിത്തട്ടുണര്‍ന്നത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തകര്‍പ്പനൊരു യോര്‍ക്കര്‍ മക്കല്ലത്തിന്റെ സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. ഗുപ്ടിലിനെ ഗ്ലെന്‍ മാക്‌സ്‌വെല്ലും ക്ലീന്‍ ബൗള്‍ഡാക്കുകയും കെയ്ന്‍ വില്യംസണെ സ്വന്തം പന്തില്‍ മിച്ചല്‍ ജോണ്‍സന്‍ പിടികൂടുകയും ചെയ്തതോടെ ന്യൂസിലാന്‍ഡ് 12.2 ഓവറില്‍ മൂന്നിന് 39 എന്ന നിലയിലേക്ക് തകര്‍ന്നു. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഗ്രാന്റ് എലിയട്ട്‌റോസ് ടെയ്‌ലര്‍ സഖ്യം രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha