ക്രിക്കറ്റിലെ ഇടതും വലതും; സഞ്ജുവിന് അവസരം നഷ്ടമാകാന്‍ കാരണം ഇതാണ്; വെളിപ്പെടുത്തലുമായി സഞ്ജുവിന്റെ പരിശീലകന്‍

ഇന്ത്യന്‍ ടീമില്‍ മോശം വിക്കറ്റ് കീപ്പിംഗും ബാറ്റിംഗു കാഴ്ച്ച വച്ചിട്ടും ഋഷഭ് പന്തിന് ഇന്ത്യന്‍ ടീമില്‍ വീണ്ടും വീണ്ടും സ്ഥാനം ലഭിച്ചു. എന്നാല്‍ ടീമിലുണ്ടായിരുന്നിട്ടു പോലും അവസരം ലഭിക്കാതെ നമ്മുടെ സ്വന്തം സഞ്ജു പുറത്തിരിക്കുകയും ചെയ്തു. മലയാളികള്‍ മാത്രമല്ല ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവര്‍ എല്ലാം ഇന്ത്യന്‍ ക്രിക്കറ്റ് ടിമിന്റെ ഈ നിലപാടിനോട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്തിനേറെ പറയുന്നു സഞ്ജുവിന് അവസരം നഷ്ടമാകുന്നത് സംബന്ധിച്ച് ശശി തരൂര്‍ എം.പി പോലും തന്റെ ട്വിറ്ററിലൂടെ പ്രതികരിച്ചു. ടീം പരിശോധിക്കുന്നത് സഞ്ജുവിന്റെ ക്ഷമയെയാണോയെന്ന് അദ്ദേഹം ചോദിച്ചിരുന്നു. ഇതാ ഇപ്പോള്‍ സഞ്ജുവിന്റെ പരിശീലകനായ ബിജു ജോര്‍ജ് സഞ്ജുവിന് അവസരം നഷ്ടമാകുന്നതിനുള്ള കാരണം വെളിപ്പെടുത്തുകയാണ്.
ഇടംകൈയനായതു കൊണ്ടും ഇന്ത്യന്‍ ടീമിന്റെ തന്ത്രങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്നതുകൊണ്ടുമാണ് ഋഷഭ് പന്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതെന്നാണ് ബിജു ജോര്‍ജ് പറയുന്നത്. ''സഞ്ജുവുമായി അടുപ്പമുള്ള വ്യക്തി എന്ന നിലയില്‍ അവന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കണമെന്നു തന്നെയാണ് ഞാന്‍ പറയുക. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ കാഴ്ചപ്പാട് നോക്കുകയാണെങ്കിലോ? അവര്‍ എന്തുകൊണ്ട് ഋഷഭ് പന്തിന് ഇത്രയധികം അവസരങ്ങള്‍ നല്‍കുന്നു? ഒന്ന്, അദ്ദേഹമൊരു ഇടംകൈയനാണ്. രണ്ടാമതായി, ഇന്ത്യന്‍ ടീമിന്റെ തന്ത്രങ്ങള്‍. അവര്‍ ലോകകപ്പ് മനസില്‍ കാണുന്നുണ്ടാകും. അവിടെ അവര്‍ക്ക് നിലവാരമുള്ള ഇടംകൈയന്‍ സ്പിന്നര്‍മാരും ലെഗ് സ്പിന്നര്‍മാരും, ഇടം കൈയന്‍ ഫാസ്റ്റ് ബൗളര്‍മാരുമുള്ള ടീമുകളെ നേരിടേണ്ടതായി വരും. ആ സമയത്ത് ഋഷഭ് പന്തിനെ ആവശ്യമായി വരും.'' ബിജു ജോര്‍ജ് പറഞ്ഞു. ടീമിന് യോജിച്ച കളിക്കാരെ തിരഞ്ഞെടുക്കുന്നത് ടീം മാനേജ്‌മെന്റിനെ സംബന്ധിക്കുന്ന കാര്യമാണ്. ക്യാപ്റ്റനും പരിശീലകനുമാണ് അക്കാര്യം തീരുമാനിക്കേണ്ടത്. പന്തിന് അവസരം ലഭിക്കുന്നതും സഞ്ജുവിന് ലഭിക്കാത്തതും മനപ്പൂര്‍വ്വമാണെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019 ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ സംബന്ധിച്ച് മോശം വര്‍ഷമായിരുന്നു. ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലുമുള്ള താരത്തിന്റെ മോശം പ്രകടനം ഇന്ത്യന്‍ ടീമിന്റെ ആരാധകരുടെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായി. പന്തിന്റെ പരാജയങ്ങള്‍ തുടര്‍ന്നെങ്കിലും മലയാളി താരം സഞ്ജു സാംസണ് അവസരങ്ങള്‍ നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായതുമില്ല. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഒരു മത്സരത്തില്‍ പോലും സഞ്ജുവിന് അവസരം ലഭിച്ചില്ല. പിന്നാലെ വന്ന വിന്‍ഡീസ് പരമ്പരയില്‍ നിന്ന് താരത്തെ ആദ്യം തഴഞ്ഞെങ്കിലും ശിഖര്‍ ധവാന് പരിക്കേറ്റതോടെ വീണ്ടും ടീമിലെടുത്തു. പക്ഷേ അപ്പോഴും കളിക്കാന്‍ അവസരം കൊടുത്തില്ല. പിന്നീട് ശ്രീലങ്ക, ന്യൂസീലന്‍ഡ് പരമ്പരകളിലാണ് സഞ്ജുവിന് അവസരം കൊടുക്കാന്‍ ടീം തയ്യാറായത്. എന്നാല്‍ ആ മത്സരങ്ങള്‍ വേണ്ട വിധം ഉപയോഗപ്പെടുത്താന്‍ സഞ്ജുവിന് സാധിച്ചുമില്ല. പ്രതിക്ഷകളുടെ സമ്മര്‍ദം കൂടിയത് സഞ്ജുവിന് അവസരം ഉപയോഗിക്കാന്‍ കഴിയാതെ പോയതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അവസരം ലഭിക്കാതിരുന്ന മത്സരങ്ങളിലുള്‍പ്പെടെ മികച്ച ഫില്‍ഡിംഗാണ് സഞ്ജു കാഴ്ച്ച വച്ചത്. ഇതിന് പ്രമുഖകരുടെ അഭിനന്ദനവും സഞ്ജു ഏറ്റുവാങ്ങി.
https://www.facebook.com/Malayalivartha



























