Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

ധോണിയുടെ നല്ല കാലം കഴിഞ്ഞു; യുവ താരങ്ങള്‍ക്കായി ധോണി മാറിക്കൊടുക്കണമെന്നും റോജര്‍ ബിന്നി; ആരാധകര്‍ പ്രതീക്ഷിക്കുന്ന മടങ്ങി വരവ് ഐ.പി.എല്ലിന് ശേഷമുണ്ടാകില്ല? ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നു

02 AUGUST 2020 10:45 AM IST
മലയാളി വാര്‍ത്ത

ഐ.പി.എല്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്ത് എടുക്കുയാണെങ്കില്‍ ലോകകപ്പില്‍ ധോണി കളിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമായൊരു അഭിപ്രായമാണ് മുതിര്‍ന്ന ക്രിക്കറ്റ് താരമായ റോജര്‍ ബിന്നി പറയുന്നത്. ധോണിയുടെ നല്ലകാലം കഴിഞ്ഞെന്ന അഭിപ്രായമാണ് റോജര്‍ ബിന്നിക്കുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി യുവതലമുറയ്ക്കു വേണ്ടി വഴിമാറിക്കൊടുക്കേണ്ട സമയമാണിതെന്ന് മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നി. ധോണിയുടെ ഫിറ്റ്‌നസ് കുറഞ്ഞു വരികയാണ്. മുന്‍പ് കളിച്ചതുപോലെ ധോണിക്ക് ഇനി അധികകാലം കളിക്കാന്‍ സാധിക്കില്ല. യുവ താരങ്ങള്‍ക്കായി ധോണി മാറിക്കൊടുക്കണമെന്നും റോജര്‍ ബിന്നി പ്രതികരിച്ചു. 1983ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു റോജര്‍ ബിന്നി.

പ്രതാപകാലം കഴിഞ്ഞ സ്ഥിതിക്ക് ഭാവിയെപ്പറ്റി ധോണി ഗൗരവമായി ചിന്തിക്കേണ്ട സമയമാണിതെന്നും സ്‌പോര്‍ട്‌സ് കീഡക്ക് നല്‍കിയ അഭിമുഖത്തില്‍ ബിന്നി പറഞ്ഞു. കഴിഞ്ഞ കുറച്ചു സീസണുകളിലെ പ്രകടനം നോക്കിയാല്‍ ധോണി അദ്ദേഹത്തിന്റെ നല്ല കാലം പിന്നിട്ടുവെന്ന് മനസിലാവും. ഏത് പ്രസിന്ധിഘട്ടത്തിലും കൂളായി നിന്ന് ബുദ്ധിപരമായി കളി ജയിപ്പിക്കാനും സഹതാരങ്ങളെ പ്രചോദിപ്പിക്കാനുമുള്ള കഴിവായിരുന്നു ധോണിയുടെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ശാരീരികക്ഷമതയില്‍ ധോണി അല്‍പം പുറകോട്ട് പോയിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ഒട്ടേറെ യുവതാരങ്ങള്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെത്തുന്നുണ്ട്. അതുകൊണ്ടുതന്നെ മികവിന്റെ കാലം പിന്നിട്ട ധോണി ഭാവിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം. അദ്ദേഹം തന്നെയാണ് അക്കാര്യത്തില്‍ ശരിയായ തീരുമാനം എടുക്കേണ്ടയാള്‍.

ക്യാപ്റ്റനെന്ന നിലയില്‍ ധോണി പുറത്തെടുത്ത മികവിനെ അഭിനന്ദിക്കാനും ബിന്നി മറന്നില്ല. മുന്‍ താരങ്ങളോട് എന്നും ബഹുമാനത്തോടെ മാത്രം ഇടപെടുന്ന ധോണി എന്ത് കാര്യവും തുറന്നു പറയുകയും അദ്ദേഹത്തിന് ആവശ്യമുള്ള താരങ്ങളെ സെലക്ടര്‍മാരോട് ചോദിച്ചു വാങ്ങുകയും ചെയ്യുമായിരുന്നുവെന്നും ബിന്നി പറഞ്ഞു. അദ്ദേഹമാണ് ഗ്രൗണ്ടില്‍ ടീമിനെ നയിക്കുന്നത്. അതുകൊണ്ട് അദ്ദേഹം ആവശ്യപ്പെടുന്നത് നല്‍കുക എന്നത് സെലക്ടര്‍മാര്‍ എന്ന നിലയില്‍ ഞങ്ങളുടെ കടമയായിരുന്നു. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനോടോ മറ്റ് സെലക്ടര്‍മാരോടോ ഒരിക്കലും അദ്ദേഹം തര്‍ക്കിക്കുന്നത് കണ്ടിട്ടില്ല. ഊഷ്മളമായ ബന്ധമാണ് അദ്ദഹേവുമായി ഉള്ളതെന്നും ബിന്നി പറഞ്ഞു. 2012ല്‍ ബിസിസിഐയുടെ അഞ്ചംഗ സിലക്ഷന്‍ പാനലില്‍ അംഗം കൂടിയായിരുന്നു റോജര്‍ ബിന്നി.

2019ല്‍ ന്യൂസീലാന്‍ഡിനെതിരായ ലോകകപ്പ് സെമി ഫൈനലിന് ശേഷം ധോണി ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. സൈന്യത്തില്‍ സേവനത്തിനു പോയ ധോണി തിരിച്ചെത്തിയ ശേഷവും ക്രിക്കറ്റില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ചുകൊണ്ടു ധോണി തിരിച്ചുവരുമെന്നു പ്രതീക്ഷിച്ചെങ്കിലും കോവിഡ് മഹാമാരി കാരണം ഐപിഎല്‍ നീട്ടിവയ്ക്കുകയായിരുന്നു. യുഎഇയില്‍ നടക്കുന്ന ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കളിച്ച് ധോണി ക്രിക്കറ്റില്‍ വീണ്ടും സജീവമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപപ്പ് മാറ്റി വച്ചതിനാല്‍ ഐ.പി.എല്‍ മത്സരങ്ങളുടെ പ്രകടനം ഇന്ത്യന്‍ ടീമില്‍ ധോണിയെ എത്തിക്കുമെന്നും പ്രതീക്ഷയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു  (19 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (1 hour ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (1 hour ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (1 hour ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (2 hours ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (2 hours ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (2 hours ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (2 hours ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (3 hours ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (3 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (3 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (3 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (4 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (4 hours ago)

Malayali Vartha Recommends