Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

ഇന്ത്യ ടീമിലേക്ക് തിരിച്ചു വരാന്‍ കാരണക്കാരന്‍ കോലി; കരിയറിനെക്കുറിച്ചുള്ള യഥാര്‍ഥ ചിത്രം തന്നത് ധോണി; ഏറ്റവും മികച്ച ക്യാപ്റ്റന്‍ ഗാംഗുലി; യുവരാജ് സിംഗിന്റെ തുറന്നു പറച്ചില്‍ ഇങ്ങനെ

04 AUGUST 2020 12:01 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ടീമിലെ ഏറ്റവും വിശ്വസ്തനായ ഓള്‍ റൗണ്ടര്‍. കളിക്കളത്തിനെന്നപോലെ കാന്‍സറിനോടും പൊരുതി വിജയം കൈവരിച്ച് തന്റെ ആത്മവിശ്വാസം കൊണ്ട് വീണ്ടും തിരികെ ടീമിലെത്തിയ താരം. യുവരാജിന് വിശേഷണങ്ങള്‍ വളരെ കൂടുതലാണ്. ഇതാ തന്റെ തിരിച്ചുവരവിനെ കുറിച്ചു. തന്റെ മികച്ച ക്യാപ്റ്റനെ കുറിച്ചു യുവരാജ് സിംഗ് തുറന്നു പറയുകയാണ്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ കാരണക്കാരനായത് വിരാട് കോലിയായിരുന്നുവെന്നാണ് യുവരാജ് സിംഗ് പറഞ്ഞത്. കോലിയുടെ പിന്തുണയില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാവില്ലായിരുന്നുവെന്നും യുവി ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കോലി തിരിച്ചുകൊണ്ടുവന്നെങ്കിലും 2019ലെ ലോകകപ്പിനുളള ഇന്ത്യന്‍ ടീമില്‍ എനിക്ക് സ്ഥാനമുണ്ടാവില്ലെന്ന യാഥാര്‍ത്ഥ്യം എന്നോട് പറഞ്ഞത് എനിക്ക് എന്റെ കരിയറിനെക്കുറിച്ചുള്ള യഥാര്‍ത്ഥ ചിത്രം നല്‍കിയതും ധോണിയായിരുന്നുവെന്നും യുവരാജ് പറഞ്ഞു.

2019 ലോകകപ്പിന്റെ സമയം യുവരാജ് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സമയമായിരുന്നു. എന്നാല്‍ 2015ലെ ലോകകപ്പ് ടീമില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയത് ഏറെ ചര്‍ച്ചയായിരുന്നു. 2015 ലോകകപ്പിന് മുമ്പ് യുവരാജ് ആഭ്യന്തര ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയെങ്കിലും ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചില്ല. 2019ലെ ലോകകപ്പ് ടീമിലേക്ക് എന്നെ സെലക്ടര്‍മാര്‍ പരിഗണിക്കില്ലെന്ന് ധോണി പറഞ്ഞിരുന്നു. അദ്ദേഹത്തിന് ആവുന്നതുപോലെയൊക്കെ അക്കാര്യം എനിക്ക് വ്യക്തമാക്കി തന്നു. 2011 ലോകകപ്പ് വരെ ധോണിക്ക് എനിക്ക് വിശ്വാസമുണ്ടായിരുന്നു. എന്നോട് ഇടക്കിടെ പറയുമായിരുന്നു, നീയാണ് എന്റെ പ്രധാന കളിക്കാരനെന്ന്. പക്ഷെ അസുഖബാധിതനായി ക്രിക്കറ്റില്‍ നിന്ന് പുറത്തായശേഷം തിരിച്ചുവന്നപ്പോള്‍ കളിയാകെ മാറിയിരുന്നു.

ടീമിലും ഒരുപാട് മാറ്റങ്ങളുണ്ടായി. 2015ലെ ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാത്തതിനെക്കുറിച്ച് ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്താനാവില്ല. ഒരു ക്യാപ്റ്റന് എല്ലാവരെയും തൃപ്തിപ്പെടുത്തി തീരുമാനം എടുക്കാനാവില്ലല്ലോ. അന്തിമമായി ടീമിന്റെ വിജയമാണല്ലോ പ്രധാനം. തന്റെ 17 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറില്‍ വിവിധ ക്യാപ്റ്റന്‍മാരുടെ കീഴില്‍ കളിച്ചപ്പോള്‍ 2011ല്‍ ധോണിക്ക് കീഴിലാണ് ലോകകപ്പ് നേടിയതെന്നും താന്‍ ടൂര്‍ണമെന്റിലെ താരമായതെന്നും യുവരാജ് പറഞ്ഞു. എന്നാല്‍ ധോണിക്ക് കീഴില്‍ ലോകകപ്പ് നേടിയിട്ടുണ്ടെങ്കിലും ലോകകപ്പിലെ താരമായിട്ടുണ്ടെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ സൗരവ് ഗാംഗുലിക്ക് കീഴിലാണ് തനിക്ക് കൂടുതല്‍ നല്ല ഓര്‍മകളുള്ളതെന്നും യുവി പറഞ്ഞു. 2000 ല്‍ 18 ആം വയസ്സില്‍ അരങ്ങേറ്റം കുറിച്ച യുവരാജ് 2017 ലാണ് ഇന്ത്യയ്ക്കായി അവസാന മത്സരം കളിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു  (19 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (1 hour ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (1 hour ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (1 hour ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (2 hours ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (2 hours ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (2 hours ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (2 hours ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (3 hours ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (3 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (3 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (3 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (4 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (4 hours ago)

Malayali Vartha Recommends