Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാശിഫലം: ശുക്രമാറ്റവും മഹാഭാഗ്യ യോഗങ്ങളും!


പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ


സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ ആറുപേർ മരിച്ചു...14 പേർക്ക് പരുക്ക്, കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...

ഐ.പി.എല്ലിന് കോവിഡ് ഭീഷണി ഒഴിയുന്നില്ല; ചെന്നൈ ടീമിലെ 13 പേര്‍ക്ക് കോവിഡ്; രോഗം സ്ഥിതികരിച്ചതില്‍ ഒരു കളിക്കാരനും; ക്വാറന്റീന്‍ കാലാവധി നീട്ടി ടീം മാനേജ്‌മെന്റ്; മറ്റു ഐ.പി.എല്‍ ടീമുകള്‍ക്കും ആശങ്ക

29 AUGUST 2020 12:34 PM IST
മലയാളി വാര്‍ത്ത

കോവിഡ് പ്രതിസന്ധിക്കിടെയാണ് ഐ.പി.എല്ലിന് യു.എ.ഇയില്‍ നടത്താന്‍ തീരുമാനിക്കുന്നത്. എന്നാല്‍ കോവിഡ് ഭീഷണി അങ്ങനെയൊന്നും ഐ.പി.എല്ലിനെ വിട്ടൊഴിയുമെന്ന് തോന്നുന്നില്ല. കാരണം ഐ.പി.എല്ലിലെ സൂപ്പര്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തന്നെ കോവിഡ് പിടികൂടിയിരിക്കുകയാണ്. ഐപിഎല്‍ തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത തിരിച്ചടിയാകുകയാണ് കോവിഡ്. ഒരു കളിക്കാരനുള്‍പ്പെടെ ചെന്നൈ സംഘത്തിലെ 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യന്‍ ഏകദിന-ടി20 ടീം അംഗമായ വലംകയന്‍ മീഡിയം പേസര്‍ ദീപക് ചാഹറിനാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് സ്ഥിതികരിക്കാത്ത വിവരം. ഇതിന് പുറമെ ചെന്നൈ ടീം മാനേജ്‌മെന്റിലെ ഏറ്റവും മുതിര്‍ന്ന വ്യക്തിക്കും അദ്ദേഹത്തിന്റെ ഭാര്യക്കും സോഷ്യല്‍ മീഡിയ ടീമിലെ രണ്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയിലേക്ക് മാറ്റിയ ഐപിഎല്ലിനായി ചെന്നൈ താരങ്ങള്‍ ഈ മാസം 21നാണ് യുഎഇയിലെത്തിയത്. ചെന്നൈയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി ഉള്‍പ്പെടെയുള്ളവര്‍ ഒരുമിച്ചാണ് യുഎഇയിലെത്തിയത്.അടുത്ത മാസം 19 മുതല്‍ നവംബര്‍ 30 വരെയാണ് ഇത്തവണ ഐപിഎല്‍ അരങ്ങേറുക. യുഎഇയിലെത്തിയ ശേഷം ഒന്നാം ദിനവും മൂന്നാം ദിനവും ആറാം ദിനവുമായി മൂന്നു ഘട്ടങ്ങളിലായാണ് ചെന്നൈ താരങ്ങള്‍ക്ക് കോവിഡ് പരിശോധന നടത്തിയത്. ഇന്ത്യയില്‍നിന്ന് യാത്ര തിരിക്കും മുന്‍പും കോവിഡ് പരിശോധന നടത്തിയിരുന്നു. യുഎഇയിലെത്തിയ ശേഷമുള്ള പരിശോധനകളില്‍ ഒന്നിലാണ് ഇന്ത്യന്‍ താരത്തിനും സ്റ്റാഫ് അംഗങ്ങളില്‍ ചിലര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ചെന്നൈ ടീമിന്റെ ക്വാറന്റൈന്‍ കാലാവധി വീണ്ടും നീട്ടിയിട്ടുണ്ട്. ഇന്ന് പരിശീലനത്തിന് ഇറങ്ങാനിരുന്ന തീരുമാനം നേരത്തെ ചെന്നൈ അടുത്ത മാസം ഒന്നിലേക്ക് മാറ്റിയിരുന്നു. ഓഗസ്റ്റ് 21ന് കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും ദുബായില്‍ എത്തിയശേഷം ഒന്ന്, മൂന്ന്, ആറ് ദിവസങ്ങളില്‍ കൊവിഡ് പരിശോധനക്ക് വിധേയരാക്കിയിരുന്നു. ഇതിലാണ് നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചത് ചെന്നൈ ടീമിന്റെ തയാറെടുപ്പുകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദുബായിലെ ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കി ചെന്നൈ ഉള്‍പ്പെടെയുള്ള ടീമുകള്‍ ഇന്ന് പരിശീലനത്തിന് ഇറങ്ങാനിരുന്നതായിരുന്നു. ഇതിനിടെയാണ് ചെന്നൈ സംഘത്തിലെ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് മറ്റ് ടീമുകള്‍ക്കിടയിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ബിസിസിഐയുടെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കോവിഡ് സ്ഥിരീകരിക്കുന്നവര്‍ ഏഴു ദിവസം കൂടുതലായി ക്വാറന്റീനില്‍ കഴിയണം. തുടര്‍ച്ചയായ പരിശോധനകളില്‍ ഫലം നെഗറ്റീവാണെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ചെന്നൈ ടീമിന് വീണ്ടും ബയോ സെക്യുര്‍ ബബഌന്റെ ഭാഗമാകാനാകൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ഗുഡ്സ് ട്രെയിനിൽ നിന്ന് ലോറിയിലേക്ക് ചരക്ക് ഇറക്കുന്നതിനിടെ റെയിൽവേ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു  (23 minutes ago)

ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്താഘോഷം 16ന് ആരംഭിക്കും...  (34 minutes ago)

സങ്കടക്കാഴ്ചയായി... തളിപ്പറമ്പിൽ അടുക്കി വച്ചിരുന്ന വൈദ്യുതി തൂൺ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം  (48 minutes ago)

  മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (1 hour ago)

ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നടത്താൻ ഉത്തരവ്...  (1 hour ago)

കോമൺവെൽത്ത് ഗെയിംസ്... 100 മീറ്റർ ടി47 വിഭാഗത്തിൽ വെള്ളി മെഡൽ നേടി മലപ്പുറം സ്വദേശി മുഹമ്മദ് ബാസിൽ  (2 hours ago)

പട്ടികയിലെ പരിശോധന പൂർത്തിയായില്ല... മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല...  (2 hours ago)

യുവമോർച്ച പ്രവർത്തകനായിരുന്ന കണ്ണമ്മൂല വിഷ്‌ണുവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം  (2 hours ago)

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് സ്വന്തമാക്കി ബംഗ്ലാദേശ്  (2 hours ago)

ഓ​ണ​വി​പ​ണി​യി​ൽ നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ​ക്കും പൂ​ക്ക​ളും നി​റ​ക്കാ​ൻ കു​ടും​ബ​ശ്രീ വ​നി​താ ക​ർ​ഷ​ക​ർ...  (3 hours ago)

ആകാശത്ത് ഓണമുണ്ണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 520 രൂപയുടെ കുറവ്  (3 hours ago)

മുഴുവൻ പൈലറ്റുമാരെയും നിർബന്ധിത ലഹരി പരിശോധനയ്‌ക്ക്‌ വിധേയരാക്കി എയർ ഇന്ത്യ...  (3 hours ago)

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ....  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം... സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർ ഏറ്റെടുക്കും  (4 hours ago)

Malayali Vartha Recommends