Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭരണം പഠിപ്പിക്കേണ്ടെന്ന് ചെന്നിത്തല..രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനില്ല; സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല..എല്ലാം നിഷേധിച്ച് മാത്യു കുഴൽനാടനും ഇന്ന് നേരിട്ടിറങ്ങി..


രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...


അമിതമായി മയക്കുമരുന്ന് കഴിച്ച ഒരു വ്യക്തിയെ പോലെ രാഹുലിന്റെ താണ്ഡവം.. ആര്‍. ശ്രീലേഖ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍..വലിയ കോലാഹലങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നു...


യഹൂദ പള്ളിക്ക് സമീപമുണ്ടായ തീവെയ്പ്പ് സംഭവത്തിന് പിന്നിൽ തീവ്രവാദബന്ധം.. മയക്കുമരുന്നിന് അടിമകളായ ഇന്ത്യക്കാരായ ചെറുപ്പക്കാരെ തിരഞ്ഞ് പിടിക്കും.. പാകിസ്ഥാനി സ്ക്വാഡുകൾ ഇന്ത്യയിൽ..


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ

ടീം വിട്ട തീരുമാനത്തില്‍ സുരേഷ് റെയ്‌ന ഖേദിക്കേണ്ടി വരുമെന്ന് പറഞ്ഞത് താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചതാണെന്ന് ശ്രീനിവാസന്‍

01 SEPTEMBER 2020 05:33 AM IST
മലയാളി വാര്‍ത്ത

ഐപിഎല്‍-നായി യുഎഇയിലെത്തി ദുബായില്‍ ക്വാറന്റീനില്‍ കഴിയുന്നതിനായി ഒരുക്കിയ സൗകര്യങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് ടീം മാനേജ്‌മെന്റുമായി ഉരസി നാട്ടിലേക്ക് മടങ്ങിയ സുരേഷ് റെയ്‌നയ്ക്കെതിരെ ഞായറാഴ്ച നടത്തിയ വിമര്‍ശനങ്ങളില്‍നിന്ന് മലക്കംമറിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമ എന്‍.ശ്രീനിവാസന്‍. ഞായറാഴ്ച ശ്രീനിവാസന്‍ പറഞ്ഞത് ടീം വിട്ട തീരുമാനത്തില്‍ സുരേഷ് റെയ്‌ന ഖേദിക്കേണ്ടി വരുമെന്നാണ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് സുരേഷ് റെയ്‌നയ്ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന. താന്‍ മുന്‍പു പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച് വിവാദമാക്കിയതാണെന്നും ശ്രീനിവാസന്‍ വിശദീകരിച്ചു.

റെയ്‌ന ഇന്ത്യയിലേക്ക് മടങ്ങിയതിനു പിന്നാലെ റെയ്‌നയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീനിവാസന്‍ രംഗത്തെത്തുകയും ചെയ്തു. ഇതോടെ, റെയ്‌നയും ടീം മാനേജ്‌മെന്റും തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നു. അതേസമയം, ഐപിഎല്ലിന്റെ ആരംഭം മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി വിയര്‍പ്പൊഴുക്കിയ റെയ്‌നയെ ടീം ഉടമ തള്ളിപ്പറഞ്ഞത് ആരാധകരുടെ രൂക്ഷ വിമര്‍ശനത്തിന് കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീനിവാസന്‍ നിലപാട് മയപ്പെടുത്തിയത്.

2008ലെ പ്രഥമ ഐപിഎല്‍ സീസണിനു മുന്നോടിയായി താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെത്തിച്ചതുമുതല്‍ ആരാധകരുടെ പ്രിയപ്പെട്ട 'ചിന്ന തല'യാണ് സുരേഷ് റെയ്‌ന. ഐപിഎല്ലില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി കഴിഞ്ഞാല്‍ കൂടുതല്‍ റണ്‍സ് നേടിയ താരവും റെയ്‌നയാണ്. ഇതില്‍ ഭൂരിഭാഗം റണ്‍സും ചെന്നൈയ്ക്കു വേണ്ടി നേടിയതാണ്.

ഐപിഎല്ലില്‍ 189 ഇന്നിങ്‌സുകളില്‍നിന്ന് 38 അര്‍ധസെഞ്ചുറികള്‍ സഹിതം 137.14 സ്‌ട്രൈക്ക് റേറ്റില്‍ 5368 റണ്‍സാണ് റെയ്‌നയുടെ സമ്പാദ്യം. ഐപിഎല്ലില്‍ 193 മത്സരങ്ങള്‍ കളിച്ച റെയ്‌നയുടെ പേരിലാണ് കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതിന്റെ റെക്കോര്‍ഡും. രണ്ടാം സ്ഥാനത്തുള്ള ചെന്നൈ നായകന്‍ മഹേന്ദ്രസിങ് ധോണിയേക്കാള്‍ മൂന്നു കളികള്‍ കൂടുതല്‍ റെയ്‌ന കളിച്ചിട്ടുണ്ട്. ഇടക്കാലത്ത് ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിന് രണ്ടു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ ഗുജറാത്ത് ലയണ്‍സിനു വേണ്ടിയും കളിച്ചു.

താന്‍ പറഞ്ഞ കാര്യങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി വിവാദം സൃഷ്ടിച്ചതാണെന്ന ശ്രീനിവാസന്റെ ആരോപണം ' ടൈംസ് ഓഫ് ഇന്ത്യ' പ്രതിനിധിയുമായി സംസാരിക്കുമ്പോഴാണ് പുറത്തുവന്നത്. 'ഐപിഎല്ലിന്റെ ആരംഭം മുതല്‍ ഇതുവരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് റെയ്‌ന നല്‍കിയ സംഭാവനകള്‍ നിസീമമാണെ'ന്ന് അദ്ദേഹം വ്യക്തമാക്കി. 'ഇപ്പോള്‍ റെയ്‌ന കടന്നുപോകുന്ന പ്രത്യേക സാഹചര്യത്തില്‍ അദ്ദേഹത്തിന് വേണ്ട സ്വകാര്യത നല്‍കുകയാണ് ചെയ്യേണ്ടതെ'ന്നും ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടി.

'ചെന്നൈ സൂപ്പര്‍ കിങ്‌സ് എക്കാലവും സുരേഷ് റെയ്‌നയ്ക്കൊപ്പം ഉറച്ചുനില്‍ക്കും. ഈ വേദനയുടെ ഘട്ടത്തില്‍ അദ്ദേഹത്തിന് ഞങ്ങള്‍ എല്ലാ പിന്തുണയും നല്‍കും' - ശ്രീനിവാസന്‍ പറഞ്ഞു. 'ഈ കളിക്കാരെല്ലാം ഒരു കുടുംബം പോലെ കഴിയുന്നവരാണ്. ഒരു പതിറ്റാണ്ടിലധികമായി അവര്‍ ഒരു കുടുംബമായിട്ട്. കളിക്കാരെല്ലാം പ്രഥമ സ്ഥാനം ആഗ്രഹിക്കുന്നവരാണെന്ന് ഞാന്‍ പറഞ്ഞത് മോശം അര്‍ഥത്തിലല്ല. സംഗീത നാടകത്തിലെ മുഖ്യ ഗായികയോടാണ് ഞാന്‍ അവരെ താരതമ്യപ്പെടുത്തിയത്. അതുപോലെ കളത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കേണ്ടവരല്ലേ അവര്‍' - വിവാദമായ പ്രസ്താവന വിശദീകരിച്ച് ശ്രീനിവാസന്‍ പറഞ്ഞു.

ഐപിഎല്ലിനിടെ നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനത്തില്‍ റെയ്‌ന ഖേദിക്കേണ്ടി വരും എന്നുള്‍പ്പെടെ നടത്തിയ രൂക്ഷമായ പരാമര്‍ശങ്ങളില്‍നിന്നാണ് ശ്രീനിവാസന്‍ പിന്നോട്ടുപോയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളുടെ പിറന്നാള്‍ ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും  (15 minutes ago)

അബുദാബിയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് അമ്മയ്ക്കും മകനും ദാരുണാന്ത്യം  (22 minutes ago)

Mathew Kuzhalnadan സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല  (42 minutes ago)

Meerut Blue Drum Murder സന്തോഷിച്ച് അവളുടെ കുടുംബം  (46 minutes ago)

R Sreelekha രാഹുല്‍ ഗാന്ധിയുടെ താണ്ഡവം;  (1 hour ago)

UNION HOME MINISTRY കേരള പോലീസിനെ കേന്ദ്ര ഏജൻസികൾക്ക് വിശ്വാസമില്ല.  (1 hour ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (3 hours ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (3 hours ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (3 hours ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (4 hours ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (4 hours ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (4 hours ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (5 hours ago)

Malayali Vartha Recommends