Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റെയ്‌ന ഐ.പി.എല്‍ നിന്നും മടങ്ങാന്‍ കാരണം ഇതാണ്; റെയ്‌നയുടെ അമ്മാവനെ അവര്‍ ക്രൂരമായി കൊലപ്പെടുത്തി; കുടുംബാംഗങ്ങള്‍ ജീവനുവേണ്ടി പോരടിക്കുന്നു; ഇനി എങ്കിലും വിവാദങ്ങള്‍ അവസാനിപ്പിക്കാം

01 SEPTEMBER 2020 04:30 PM IST
മലയാളി വാര്‍ത്ത

ഐപിഎല്‍ 13-ാം സീസണില്‍ കളിക്കാന്‍ യുഎഇയില്‍ എത്തിയശേഷം നാട്ടിലേക്ക് മടങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌നയുടെ തീരുമാനത്തിനെതിരെ പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് പുറത്തുവന്നത്. ഇപ്പോഴിതാ സംഭവത്തെക്കുറിച്ച് എന്താണെന്ന് ആദ്യമായി സുരേഷ് റെയ്‌ന തന്നെ തുറന്നുപറയുകയാണ്. റെയ്‌നയ്‌ക്കെതിരെ ഫ്രാഞ്ചൈസി ഉടമയുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം. കുടുംബത്തിലുണ്ടായ ദുരന്തമാണ് പൊടുന്നനെയുള്ള മടക്കത്തിന് കാരണമെന്നാണ് റെയ്‌ന ട്വീറ്റിലൂടെ സൂചിപ്പിക്കുന്നത്. അമ്മാവനും കുടുംബവും ആക്രമിക്കപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണൈന്ന് റെയ്‌ന പറഞ്ഞു.

കുടുംബാംഗങ്ങള്‍ ക്രൂരമായി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ നീതി നേടി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനേയും പഞ്ചാബ് പൊലീസിനേയും സമീപിച്ചിരിക്കുകയാണ് സുരേഷ് റെയ്‌ന. പഞ്ചാബിലെ എന്റെ കുടുംബാംഗങ്ങള്‍ക്ക് സംഭവിച്ചത് ഞെട്ടിക്കുന്നതിലും അപ്പുറത്താണെന്ന് റെയ്‌ന പറഞ്ഞു. അറുത്ത് കൊല്ലുകയായിരുന്നു എന്റെ അമ്മാവനെ. എന്റെ അച്ഛന്റെ സഹോദരിയും രണ്ട് കസിന്‍സിനും ഗുരുതരമായി പരിക്കേറ്റു. ജീവന് വേണ്ടി പൊരുതിക്കൊണ്ടിരിക്കേ അതില്‍ ഒരാള്‍ കൂടി ഇന്നലെ മരിച്ചു. ആന്റിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് റെയ്‌ന ട്വിറ്ററില്‍ കുറിച്ചു. ഈ നിമിഷം വരെ എന്താണ് സംഭവിച്ചത് എന്നോ, ആരാണ് അതിന് പിന്നിലെന്നോ ഞങ്ങള്‍ക്ക് അറിയില്ല. ഈ വിഷയത്തില്‍ ശ്രദ്ധ കൊടുക്കണമെന്ന് പഞ്ചാബ് പോലീസിനോട് ഞാന്‍ ആവശ്യപ്പെടുകയാണ്. ഈ ക്രൂരകൃത്യം ചെയ്തത് ആര് എന്നെങ്കിലും ഞങ്ങള്‍ക്ക് അറിയണം. ഇനിയും ഇതുപോലെ ക്രൂരത ചെയ്യാന്‍ അവരെ വിട്ടുകൂടാ...പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനേയും ടാഗ് ചെയ്ത റെയ്‌ന ട്വീറ്റ് ചെയ്തു. ഓഗസ്റ്റ് 19നാണ് റെയ്‌നയുടെ ബന്ധുക്കള്‍ ആക്രമണത്തിന് ഇരയായത്. റെയ്‌നയുടെ പിതാവിന്റെ സഹോദരി ആശാ ദേവിയും കുടുംബവുമാണ് ആക്രമിക്കപ്പെട്ടത്. പഞ്ചാബിലെ പത്താന്‍കോട്ടിലെ തരിയല്‍ ഗ്രാമത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. പ്രതികളെ പിടികൂടാന്‍ ഇതുവരെയായി പോലീസിന് കഴിഞ്ഞിട്ടില്ല.

റെയ്‌ന നാട്ടിലേക്ക് മടങ്ങിയതിന് പല കാരണങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് റെയ്‌ന മടങ്ങുന്നത് എന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നാലെ, കോവിഡ് ഭയത്തെ തുടര്‍ന്നാണ് റെയ്‌ന മടങ്ങിയത് എന്നും, ഹോട്ടല്‍ മുറിയില്‍ തൃപ്തിയുണ്ടായില്ല എന്നിങ്ങനെയുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു. കളിക്കാര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയതിലെ വീഴ്ചയെ തുടര്‍ന്ന് പ്രതിഷേധിച്ചാണ് താരം യുഎഇ വിട്ടതെന്ന് ഫ്രാഞ്ചൈസി ഉടമകൂടിയായ എന്‍ ശ്രീനിവാസന്‍ പറഞ്ഞത് വിവാദമുണ്ടാക്കിയിരുന്നു. ഇതിനിടെ റെയ്‌നയുടെ മടക്കത്തെ സഹതാരം കേദാര്‍ ജാദവും പരോക്ഷമായി വിമര്‍ശിച്ചു. ഓഗസ്ത് 15 ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച റെയ്‌ന ഇതിനുശേഷമുള്ള ആദ്യ ഐപിഎല്ലിന് ഒരുങ്ങുന്നതിനിടെയാണ് യുഎഇയില്‍ നിന്നും മടങ്ങിയത്. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഇത്തവണ ഐപിഎല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (4 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends