ഗാംഗുലിക്കെതിരെ പാര പണിത് പാക്കിസ്ഥാന്‍; ഐ.സി.സി ചെയര്‍മാന്‍ സ്ഥാനത്ത് ഇന്ത്യക്കാരന്‍ വരണ്ടെന്ന് പി.സി.ബി; സൗരവ് ഗാംഗുലി തന്നെ ചെയര്‍മാന്‍ ആകണമെന്ന് പാക്കിസ്ഥാന്‍ ഒഴികെയുള്ള ക്രിക്കറ്റ് ബോര്‍ഡുകളുടെ ആവശ്യം; ഗ്രൗണ്ടിന് പുറത്തെ ക്രിക്കറ്റ് കളി

ഇന്ത്യയോട് എല്ലാകാര്യത്തിലും ശത്രുത വച്ചു പുലര്‍ത്തുന്നതാണ് പാക്കിസ്ഥാന്റെ രീതി. അത് ഇപ്പോള്‍ മാന്യന്മാരുടെ കളിയാണെന്ന് അവകാശപ്പെടുന്ന ക്രിക്കറ്റിലാണെങ്കിലും അങ്ങനെ തന്നെ. അതുകൊണ്ടു തന്നെയാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇത്തവണ ഇന്ത്യക്കാരന്‍ വരുന്നതിനെ എതിര്‍ത്ത് പരസ്യപ്രസ്താവനയുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ ഇഹ്‌സാന്‍ മാനി രംഗത്ത് വന്നത്. ഐസിസിയിലെ പ്രമുഖ രാജ്യങ്ങളായ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് വരരുതെന്നാണ് വിലയിരുത്തപ്പെടുന്നത്. പക്ഷേ അത് ഇന്ത്യയില്‍ നിന്നാകരുതെന്ന അഭിപ്രായമാണ് ഇഹ്‌സാന്‍ മാനിക്കുള്ളത്.
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി ഇക്കുറി ഐസിസി പ്രസിഡന്റ് സ്ഥാനത്തെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് എതിര്‍പ്പുമായി പാക്ക് ബോര്‍ഡിന്റെ രംഗപ്രവേശം. ഐസിസിയില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകള്‍ രാഷ്ട്രീയം കളിക്കുന്നതായും ഇഹ്‌സാന്‍ മാനി ആരോപിച്ചു. ഇന്ത്യക്കാരനായ ശശാങ്ക് മനോഹര്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ സ്ഥാനമൊഴിഞ്ഞതു മുതല്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ഇമ്രാന്‍ ഖവാജയാണ് ഇപ്പോള്‍ താല്‍ക്കാലിക ചുമതല വഹിക്കുന്നത്. 'പുതിയ തലവനെ ഇതുവരെ കണ്ടെത്താനാകാത്തത് നിര്‍ഭാഗ്യകരമാണ്. 2014ലാണ് സ്വന്തം താല്‍പര്യം സംരക്ഷിക്കുന്നതിന് ഇന്ത്യയും ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ചേര്‍ന്ന് ഐസിസിയില്‍ രാഷ്ട്രീയം കളിച്ചുതുടങ്ങിയത്. ഇപ്പോള്‍ അതിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് അവര്‍' മാനി പറഞ്ഞു.
ഈ മൂന്നു ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കു പുറത്തുനിന്നുള്ള ഒരാള്‍ ചെയര്‍മാന്‍ പദവിയിലെത്തുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും ഉചിതമെന്നും മാനി നിര്‍ദ്ദേശിച്ചു. 2003 മുതല്‍ 2006 വരെ ഐസിസി ചെയര്‍മാന്‍ പദവി വഹിച്ച വ്യക്തി കൂടിയാണ് മാനി. അതേസമയം, തനിക്ക് ഈ സ്ഥാനത്തേക്ക് മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.'എന്തായാലും ഞാന്‍ ആ സ്ഥാനം ആഗ്രഹിക്കുന്നില്ല. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ ചിലര്‍ എന്നോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. പക്ഷേ, പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സേവിക്കാനാണ് താല്‍പര്യമെന്ന് ഞാന്‍ അവരെ അറിയിച്ചിട്ടുണ്ട്. ഐസിസി ചെയര്‍മാനായി ഞാന്‍ മുന്‍പേ ജോലി ചെയ്തിട്ടുണ്ടല്ലേയെന്നും മാനി ചൂണ്ടിക്കാട്ടി.
സൗരവ് ഗാംഗുലി ഐ.സി.സി ചെയര്‍മാന്‍ ആകുന്നതിനോട് പാക്കിസ്ഥാന്‍ ഒഴികെയുള്ള രാജ്യങ്ങള്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന. ഗ്രേം സ്മിത്തും കുമാര്‍ സംഗഹാര പോലുള്ള പ്രമുഖരായ കളിക്കാര്‍ ഇതിനോടകം തന്നെ ഈ ആവശ്യം ഉന്നയിച്ചുകളിഞ്ഞു. 2021 ലെ ടി 20 ലോകകപ്പിലും 2023 ലെ ഏകദിന ലോകകപ്പിലും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ട ചുമതല പുതുതായി വരുന്ന ഐ.സി.സി ചെയര്‍മാനുള്ളതാണ്. ഈ സാഹചര്യത്തില്‍ ഗാംഗുലി ഈ പദവിലേക്ക് വരുന്നത് ബി.സി.സി.ഐയെ സംബന്ധിച്ച് വലിയ നേട്ടമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
https://www.facebook.com/Malayalivartha