തിരിച്ചു വരവിനൊരുങ്ങി യുവരാജ്; വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചേക്കും; പഞ്ചാബിന് വേണ്ടി ആഭ്യന്തര ക്രക്കറ്റില്‍ കളിക്കാന്‍ താല്‍പര്യം അറിയിച്ച് കത്തെഴുതി; തനിക്ക് പരിശീലനമില്ലാതെ തന്നെ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന് യുവി

ഇന്ത്യയുടെ ലോകകപ്പ് നേട്ടങ്ങള്‍ക്ക് നിര്‍ണായക പങ്ക് വഹിച്ച താരമാണ് യുവരാജ് സിംഗ്. യുവരാജ് സിംഗ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചത് അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ ഈ തീരുമാനത്തിന് മാറ്റമുണ്ടാകുന്നതിന്റെ സൂചനകള്‍ പുറത്ത് വരുന്നുണ്ട്. ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം പിന്‍വലിച്ച് തിരിച്ചുവരവിനൊരുങ്ങുകയാണ് യുവരാജ് സിംഗ്. ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിന്റെ ടി20 ടീമിനുവേണ്ടി വീണ്ടും കളിക്കാന്‍ സന്നദ്ധനാണെന്ന് കാണിച്ച് 38കാരനായ യുവരാജ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന് കത്തെഴുതി. കഴിഞ്ഞ വര്‍ഷം ജൂണിലാണ് യുവരാജ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
വിരമിക്കല്‍ പിന്‍വലിച്ച് പഞ്ചാബിനായി വീണ്ടും ടി20 ക്രിക്കറ്റില്‍ കളിക്കാനും കിരീടങ്ങള്‍ നേടാനും തനിക്കു കഴിയുമെന്ന് യുവരാജ് കത്തില്‍ വ്യക്തമാക്കി. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനാണ് ഇനി യുവരാജിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. വിരമിക്കല്‍ പിന്‍വലിച്ച് പഞ്ചാബ് ടീമിന്റെ കളിക്കാരനും മെന്ററുമായി പ്രവര്‍ത്തിക്കണമെന്ന് യുവിയോട് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി പുനീത് ബാലി കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചശേഷം യുവതാരങ്ങളായ ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ എന്നിവര്‍ക്കൊപ്പം യുവി ബാറ്റിംഗ് പരിശീലനത്തിനിറങ്ങിയിരുന്നു.
യുവതാരങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാനായത് ആസ്വദിച്ചുവെന്നും കളിയുടെ വിവിധവശങ്ങളെക്കുറിച്ച് അവരുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും യുവി ക്രിക്ക് ബസിനോട് പറഞ്ഞു. യുവതാരങ്ങള്‍ക്ക് കളിയിലെ ചില ടെക്‌നിക്കുകള്‍ പറഞ്ഞുകൊടുക്കാനായി വീണ്ടും ബാറ്റെടുത്തപ്പോഴാണ് പരിശീലനം നടത്താതെപോലും തനിക്ക് മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് തിരിച്ചറിഞ്ഞത്. രണ്ട് മാസത്തോളം പരിശീലനം നടത്തിയെന്നും ഇതിനുശേഷമാണ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടീമില്‍ തിരിച്ചെത്തണമെന്ന ആവശ്യവുമായി തന്നെ സമീപിച്ചതെന്നും യുവി വ്യക്തമാക്കി. തുടക്കത്തില്‍ അത് സ്വീകരിക്കണോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ടായിരുന്നു. കാരണം, ആഭ്യന്തര ക്രിക്കറ്റിന് പകരം മറ്റ് രാജ്യങ്ങളിലെ ആഭ്യന്തര ടി20 ലീഗില്‍ കളിക്കാനായിരുന്നു ഞാന്‍ തീരുമാനിച്ചിരുന്നത്. അതുകൊണ്ടുതന്നെ ബാലിയുടെ ആവശ്യത്തെക്കുറിച്ച് മൂന്നോ നാലോ ആഴ്ച ചിന്തിച്ചു. അതിനുശേഷമാണ് പഞ്ചാബിനുവേണ്ടി വീണ്ടും ടി20 ക്രിക്കറ്റില്‍ കളിക്കാമെന്ന ഉറച്ച തീരുമാനത്തിലെത്തിയതെന്നും യുവി പറഞ്ഞു. ഓസ്‌ട്രേലിയയിലെ ടി20 ലീഗായ ബിഗ് ബാഷ് ലീഗിലേക്ക് യുവരാജിനെ പരിഗണിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ ജൂണിലാണ് യുവരാജ് ക്രക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2017 ലായിരുന്ന യുവരാജ് സിംഗ് അവസാനമായി ഇന്ത്യന്‍ ടീമിന് വേണ്ടി മത്സരത്തിനിറങ്ങിയത്. ഐ.പി.എല്‍ യുവി ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ടീമിലാണ്. എന്നാല്‍ അദ്ദേഹത്തിനെ ടീമിനൊപ്പം മത്സരത്തില്‍ കാണാന്‍ പറ്റുമോ എന്നറിയാന്‍ കത്തിരിക്കേണ്ടി വരും. അതെ സമയം ബി.സി.സി.ഐ അദ്ദേഹത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കില്ലെന്ന ആക്ഷേപവും ശക്തമാണ്. തന്റെ കാരിയര്‍ അവസാനിപ്പിക്കുന്നതിന് ബി.സി.സി.ഐയും കാരണമാണെന്ന് യുവരാജും കുറ്റപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha