Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ .... സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി


സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച് ലോട്ടറി വകുപ്പ്....


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...

ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് പരമ്പരയ്ക്ക് ഡേ-നൈറ്റ് ഏകദിന പേരാട്ടത്തോടെ ഇന്നു തുടക്കം

27 NOVEMBER 2020 07:43 AM IST
മലയാളി വാര്‍ത്ത

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഒന്‍പതു മാസങ്ങള്‍ക്കു ശേഷം് ടീം ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നു. ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് പരമ്പരയ്ക്ക് ഡേ-നൈറ്റ് ഏകദിന പേരാട്ടത്തോടെ ഇന്നു സിഡ്‌നിയില്‍ തുടക്കം. ഇന്ത്യന്‍ സമയം രാവിലെ 9.30 മുതലാണ് മത്സരം.

29-ന് ഇതേ വേദിയില്‍ തന്നെയാണ് മൂന്നു കളികളടങ്ങിയ ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനം നടക്കുക. അവസാന മത്സരം കാന്‍ബറയിലെ മനൂക ഓവലിലാണ്. ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരങ്ങള്‍ ഇവിടെയാണ്. നാലു ടെസ്റ്റുകളുടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ഡിസംബര്‍ 17-ന് തുടങ്ങും.

സിഡ്നിയില്‍ ടീം ഇന്ത്യയുടെ റെക്കോഡ് മോശമാണ്. ഇന്ത്യ ഇവിടെ രണ്ടു ജയം മാത്രം നേടിയപ്പോള്‍ ഓസ്ട്രേലിയ 14 ജയങ്ങള്‍ സ്വന്തമാക്കി. എന്നാല്‍ ഇന്ത്യ അവസാനം ഓസ്ട്രേലിയയില്‍ കളിച്ച നാലില്‍ മൂന്നു മത്സരങ്ങളും ജയിക്കാന്‍ കഴിഞ്ഞു എന്ന അനുകൂല ഘടകവുമുണ്ട്. കഴിഞ്ഞ തവണത്തെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ വിരാട് കോഹ്ലിയും സംഘവും ഏകദിന, ടെസ്റ്റ് പരമ്പരകള്‍ സ്വന്തമാക്കിയിരുന്നു. ട്വന്റി20 പരമ്പര സമനിലയായി. കഴിഞ്ഞ പരമ്പരയിലെ നേട്ടം ആവര്‍ത്തിക്കുക ഇന്ത്യക്കു ശ്രമകരമായിരിക്കും.

ഓസ്ട്രേലിയക്കെതിരേ മികച്ച റെക്കോഡുള്ള രോഹിത് ശര്‍മയുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാണ്. രോഹിതിന്റെ അഭാവത്തില്‍ ശിഖര്‍ ധവാനോടൊപ്പം ഓപ്പണറായി കെ.എല്‍. രാഹുലോ മായങ്ക് അഗര്‍വാളോ ഇറങ്ങിയേക്കും. എം.എസ്. ധോണിക്കു പകരം രാഹുല്‍ വിക്കറ്റ് കീപ്പറായേക്കും.

ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ മടങ്ങിയെത്തിയത് ടീമിന് കരുത്ത് പകരും. അതിവേഗ മൈതാനത്ത് നാല് ഫാസ്റ്റ് ബൗളര്‍മാരെ ഇന്ത്യ പരിഗണിച്ചേക്കും. ജസ്പ്രീത് ബൂംറ, മുഹമ്മദ് ഷമി, നവദീപ് സൈനി എന്നിവര്‍ മികച്ച ഫോമിലാണെന്നതും ഇന്ത്യക്ക് ആശ്വാസമേകുന്നു. ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയും ടീമില്‍ ഇടം പിടിച്ചേക്കും.

ഓസീസ് എത്തുന്നത് മികച്ച ഓള്‍റൗണ്ടര്‍മാരുടെ കരുത്തിലാണ്. സ്റ്റീവ് സ്മിത്ത് ഓസീസ് ടീമിലേക്ക് മടങ്ങിയെത്തിയത് കരുത്ത് പകരും. ഓപ്പണിങ്ങില്‍ ആരോണ്‍ ഫിഞ്ചിനൊപ്പം ഡേവിഡ് വാര്‍ണറും മധ്യനിരയില്‍ ലാബുഷാനെയും അവര്‍ക്കു കരുത്തു പകരും. ഗ്ലെന്‍ മാക്സ് വെല്‍ ഭീഷണി ഉയര്‍ത്തുന്ന താരമാണ്. ഇംഗ്ലണ്ട് പരമ്പരയില്‍ മാക്സ് വെല്‍ തിളങ്ങിയിരുന്നു. മാര്‍ക്കസ് സ്റ്റോയിനിസ് ഓസീസ് നിരയില്‍ നിര്‍ണായക സാന്നിധ്യമായേക്കും. പേസര്‍മാരായി പാറ്റ് കമ്മിന്‍സിനൊപ്പം മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെയ്സല്‍വുഡും ഇറങ്ങിയേക്കും. സ്പിന്‍ നിരയില്‍ ആദം സാംപ ടീമില്‍ ഇടം പിടിക്കാനാണ് സാധ്യത.

സാധ്യതാ ടീം.: ഇന്ത്യ: ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബൂംറ, മുഹമ്മദ് ഷമി, നവദീപ് സൈനി, യുസ്വേന്ദ്ര ചഹാല്‍.

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ലാബുഷാനെ, ഗ്ലെന്‍ മാക്സ്വെല്‍, അലക്സ് ക്യാരി, സേ്റ്റായിനിസ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ്, ആദം സാംപ.

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരങ്ങള്‍ സോണി ടെന്‍ 1, സോണി ടെന്‍ 3, സോണി സിക്സ് ചാനലുകളിലും ഓണ്‍ലൈനായി സോണി ലൈവിലും തത്സമയം കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെഎസ്ഇബി  (4 minutes ago)

കർണാടകയിൽ 'നന്ദിനി' പാൽ വിലയും അനുബന്ധ ഉൽപ്പന്നങ്ങളുടെ വിലയും വീണ്ടും വർദ്ധിച്ചേക്കുമെന്ന് സൂചന  (15 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (32 minutes ago)

ഇനി രണ്ടുദിവസം അമൃതപുരിയിൽ അമൃതോത്സവം.... മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനം ആഘോഷമാക്കാൻ ഒരുങ്ങി അമൃതപുരി....  (52 minutes ago)

ബീഹാർ, അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും എസ്.ഐ.ആർ. ഉത്തരവുകൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും തിരഞ്ഞെടുപ്പ് കമ്മിഷണർമാരും ഐകകണ്‌ഠ്യേനയാണ് അംഗീകരിച്ചതെന്ന് അറിയിച്ച് കമ്മിഷൻ  (1 hour ago)

തിരുവനന്തപുരം ന​ഗരത്തിന്റെ പല ഭാ​ഗങ്ങളിലും ഇന്ന് ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി...  (1 hour ago)

എലപ്പാറയ്ക്ക് സമീപം നാലാം മൈലിൽ കാർ പുഴയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരിയായ യുവാവ് മരിച്ചു..  (1 hour ago)

തിരക്ക് നിയന്ത്രിക്കാൻ തീർത്ഥാടകർ വെർച്വൽ ക്യൂ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം... ശബരിമല തീർത്ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ വിപുലമായ പൊലീസ് സംവിധാനമൊരുക്കുമെന്ന് ആഭ്യന്തര മന്ത്രി  (2 hours ago)

ഏഷ്യൻ ഗെയിംസിന്റെ ഏഴാം ദിനത്തിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം...  (2 hours ago)

ഇന്ത്യ-വെസ്റ്റിൻഡീസ് പോരാട്ടം നാളെ കാര്യവട്ടത്ത്....  (2 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ  (3 hours ago)

ഏഷ്യൻ ഗെയിംസിൽ കമൽജിത് - സുരുചി സിംഗ് ഷൂട്ടിംഗ് ടീമിന്റെ പിസ്റ്റളിൽ നിന്ന് ഇന്ത്യയ്ക്ക് രണ്ടാം സ്വർണം...  (3 hours ago)

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ .... സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി  (3 hours ago)

ഏഷ്യൻ ഗെയിംസ് ബാഡ്മിൻറണിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് അപ്രതീക്ഷിത പരാജയം  (3 hours ago)

സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച് ലോട്ടറി വകുപ്പ്....  (3 hours ago)

Malayali Vartha Recommends