ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് ഇന്ത്യന്‍ പേസ് ബൗളര്‍ ശിഖ പാണ്ഡെ; സോഷ്യൽ മീഡിയയിൽ വൈറലായി ശിഖയുടെ മാജിക്ക് സ്വിങ്ങ്

ഓസ്ട്രേലിയക്കെതിരായ ടി20 മത്സരത്തില്‍ ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് ഇന്ത്യന്‍ പേസ് ബൗളര്‍ ശിഖ പാണ്ഡെ. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിലെ ആദ്യത്തെ ഓവറിലെ രണ്ടാം ബോളില്‍ ഒരു മാജിക്ക് സ്വിങ്ങ് ബോളിലാണ് ശിഖാ പാണ്ഡെ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ എലീസ ഹീലിയുടെ വിക്കറ്റ് തെറിപ്പിച്ചത്.
ഓഫ് സ്റ്റമ്ബിന് വെളിയിലായി പിച്ച് ചെയ്ത ബൗള്‍ വളരെ അധികം സ്വിങ് ചെയ്താണ് അതിവേഗം കുറ്റി തെറിപ്പിച്ചത്. പ്രതീക്ഷിച്ചതില്‍ നിന്നും വ്യത്യസ്തമായി സ്വിങ്ങ് ചെയ്ത ഈ ഒരു ബോള്‍ ബാറ്ററുടെ എല്ലാ പ്രതീക്ഷകളും തെറ്റിക്കുകയായിരുന്നു. ഹീലിയുടെ പ്രതിരോധം തകര്‍ത്ത പന്ത് മിഡില്‍ സ്റ്റമ്ബിലാണ് കൊണ്ടത്.
അതേസമയം, ശിഖയുടെ അവിസ്മരണീയമായ പ്രകടനത്തിനിടയിലും ഇന്ത്യന്‍ വനിതകള്‍ ഓസ്ട്രേലിയയോട് നാല് വിക്കറ്റിന് തോല്‍വി വഴങ്ങി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റിന് 118 റണ്‍സെടുത്തു. ചേസ് ചെയ്ത ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 19.1 ഓവറില്‍ 119 റണ്‍സെടുത്ത് വിജയത്തിലെത്തിച്ചേര്‍ന്നു. വനിതാ ക്രിക്കറ്റ് ദര്‍ശിച്ച നൂറ്റാണ്ടിലെ പന്താണ് ഇതെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഈ പന്തിനെ പറയുന്നത്.
https://www.facebook.com/Malayalivartha























