ആകാംക്ഷയോടെ.... ഐപിഎല്‍ ക്രിക്കറ്റ് പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകുന്നു...

ആകാംക്ഷയോടെ.... ഐപിഎല്‍ ക്രിക്കറ്റ് പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. റിഷാഭ് പന്തിന്റെ ഡല്‍ഹി ക്യാപിറ്റല്‍സും മഹേന്ദ്ര സിംഗ് ധോനിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യ പ്ലേ ഓഫ് . രാത്രി 7:30 ന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
കളിച്ച 14 മത്സരങ്ങളില്‍ നിന്നും 10 വിജയം ഉള്‍പ്പടെ 20 പോയിന്റുമായി ഗ്രൂപ്പില്‍ നമ്പര്‍ വണ്ണായാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേ ഓഫ് യോഗ്യത. 14 മത്സരങ്ങളില്‍ നിന്നും 41.84 ശരാശരിയില്‍ മൂന്ന് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പടെ ആകെ 544 റണ്‍സ് അടിച്ചു കൂട്ടിയ ശിഖര്‍ ധവാനാണ് ക്യാപിറ്റല്‍സ് ബാറ്റിംഗിലെ മുന്നണിപ്പോരാളി.
റണ്‍ വേട്ടക്കാരുടെ പോരാട്ടത്തില്‍ മൂന്നാം സ്ഥാനത്താണ് ശിഖര്‍ ധവാന്‍. 14 കളിയില്‍ നിന്നും 22 വിക്കറ്റുകള്‍ വീഴ്ത്തിയ ആവേശ് ഖാനിലും ഡല്‍ഹിക്ക് പ്രതീക്ഷയേറെ. മികച്ച വിക്കറ്റ് നേട്ടക്കാരുടെ പേരില്‍ രണ്ടാമനാണ് ആവേശ് ഖാന്‍. ദക്ഷിണാഫ്രിക്കന്‍ താരം ആന്‍ റിച്ച് നോര്‍ട്ട്‌ജെ ഉള്‍പെടുന്ന ബൗളിംഗ് നിര പുറത്തെടുക്കുന്നതും ഒന്നാന്തരം പ്രകടമാണ്.
ഗ്രൂപ്പ് ഘട്ടങ്ങളിലെ ടീമിന്റെ സ്ഥിരതയാര്‍ന്ന പ്രകടനത്തില്‍ വിശ്വാസം അര്‍പ്പിച്ചാണ് റിഷാഭ് പന്തിന്റെ സംഘം ഇറങ്ങുന്നത്. അതേസമയം ഒരിടവേളക്ക് ശേഷമുള്ള കിരീട വിജയമാണ് എം.എസ് ധോനി ക്യാപ്ടനായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ലക്ഷ്യം.
"
https://www.facebook.com/Malayalivartha























