ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് . ഡല്‍ഹി ക്യാപിറ്റല്‍സിനെ പ്ലേ ഓഫില്‍ വീഴ്ത്തിയാണ് മഹേന്ദ്ര സിംഗ് ധോണിയും കൂട്ടരും ഒരിക്കല്‍ കൂടി ഐപിഎല്‍ ഫൈനലില്‍ കടന്നത്. ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു.
ഋതുരാജ് ഗെയ്ക് വാദിന്റെയും റോബിന്‍ ഉത്തപ്പയുടെയും അര്‍ധസെഞ്ചുറി പ്രകടനമാണ് ചെന്നൈയെ വിജയതീരത്ത് അടുപ്പിച്ചത്. ഒരിക്കല്‍ കൂടി കൊടുങ്കാറ്റായി ധോണിയെത്തി. അവസാന ഓവറില്‍ ചെന്നൈയുടെ വിജലക്ഷ്യം 13 റണ്‍സായിരുന്നു.
ടോം കറന്‍ എറിഞ്ഞ ആദ്യ പന്തില്‍ മോയിന്‍ അലി (16) പുറത്തായി. രണ്ടാം പന്ത് നേരിട്ട ധോണി ബൗണ്ടറി കടത്തി. അടുത്ത പന്തിലും ഫോര്‍ നേടി.
അടുത്ത പന്ത് വൈഡായതോടെ മൂന്ന് പന്തില്‍ മൂന്ന് റണ്‍സായി ചെന്നൈയുടെ വിജയലക്ഷ്യം. നാലാം പന്തില്‍ വീണ്ടും ഫോറടിച്ച് ധോണി ചെന്നൈയെ ഫൈനലില്‍ എത്തിച്ചു. ആറ് പന്തില്‍ 18 റണ്‍സാണ് ധോണി അടിച്ചു കൂട്ടിയത്
"
https://www.facebook.com/Malayalivartha























