ഇന്ത്യന്‍ ക്രക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകാനുള്ള ബിസിസിഐയുടെ ക്ഷണം നിരസിച്ച് രാഹുല്‍ ദ്രാവിഡ്; ജൂനിയര്‍ ക്രിക്കറ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് താത്പര്യമെന്ന് താരം

ഇന്ത്യന്‍ ക്രക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകാനുള്ള ബിസിസിഐയുടെ ക്ഷണം നിരസിച്ച് രാഹുല്‍ ദ്രാവിഡ്. ജൂനിയര്‍ ക്രിക്കറ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് താത്പര്യമെന്നാണ് അദ്ദേഹം ബിസിസിഐയെ അറിയിച്ചത്. ദേശീയ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) അധ്യക്ഷന്‍ കൂടിയായ ദ്രാവിഡ് തനിക്ക് ബെംഗളൂരുവില്‍ തന്നെ തുടരാനാണ് താത്പര്യമെന്നും ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്.
ടി20 ലോകകപ്പിന് ശേഷം ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം രവി ശാസ്ത്രി ഒഴിയുമെന്നതിനാലാണ് ബിസിസിഐ പുതിയ പരിശീലകനെ തേടുന്നത്. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ താരങ്ങളടക്കം പലരുടെയും പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇതില്‍ മുന്‍ ഇന്ത്യന്‍ പരിശീലകനും ഇന്ത്യയുടെ ഇതിഹാസ ബൗളറുമായ അനില്‍ കുംബ്ലെ, മുന്‍ ഇന്ത്യന്‍ താരമായ വി വി എസ് ലക്ഷ്മണ്‍ എന്നിവരുടെ പേരുകളാണ് കൂടുതല്‍ ഉയര്‍ന്നു കേട്ടിരുന്നത്. എന്നാലിപ്പോള്‍ വിദേശ പരിശീലകരില്‍ ആരെങ്കിലുമാകും മുഖ പരിശീലക സ്ഥാനത്തേക്ക് എത്തുക എന്നതാണ് സൂചനകള്‍.
ഇതില്‍ മുന്‍ ശ്രീലങ്കന്‍ താരവും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനുമായ മഹേള ജയവര്‍ധനെ, മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടറും ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്രിക്കറ്റ് ഡയറക്ടറുമായ ടോം മൂഡി എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ എന്നാല്‍ മുംബൈക്കൊപ്പം തുടര്‍ന്ന് ശ്രീലങ്കന്‍ ടീമിനെ പരിശീലിപ്പിക്കാനാണ് ജയവര്‍ധനെയുടെ താത്പര്യം എന്നാണ് അറിയുന്നത്. ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ പരിശീലകനാകാന്‍ മൂഡി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് വട്ടവും അദ്ദേഹത്തിന്റെ പേര് ബിസിസിഐ പരിഗണിച്ചിരുന്നില്ല. ഇത്തവണ അദ്ദേഹത്തെ ബോര്‍ഡ് പരിഗണിക്കുമോ എന്നതാണ് അറിയേണ്ടത്.
അതേസമയം, ഇന്ത്യയുടെ മുഖ്യ പരിശീലകനായ രവി ശാസ്ത്രി സ്ഥാനം ഒഴിയുന്നതിനൊപ്പം അദ്ദേഹത്തിന്റെ സംഘത്തിലുള്ള ബൗളിങ് പരിശീലകനായ ഭരത് അരുണ്‍, ഫീല്‍ഡിങ് പരിശീലകനായ ആര്‍ ശ്രീധര്‍, ബാറ്റിങ് പരിശീലകനായ വിക്രം റാത്തോഡ് എന്നിവരും സ്ഥാനമൊഴിയും എന്നതിനാല്‍ ഇന്ത്യയുടെ പരിശീലക സംഘത്തില്‍ ഒരു വലിയ അഴിച്ചുപണി തന്നെയാണ് നടക്കാന്‍ പോകുന്നത്. ഇതില്‍ ബൗളിംഗ് പരിശീലകനായി മുന്‍ ഇന്ത്യന്‍ പേസറായ പരസ് മാംബ്രേ നിയമിക്കപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.
നേരത്തെ, ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന രവി ശാസ്ത്രിക്ക് പകരം അനില്‍ കുംബ്ലെയെ തല്‍സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ബിസിസിഐ ലക്ഷ്യമിടുന്നതായുള്ള സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെ മറികടന്നാണ് ഇപ്പോള്‍ ബിസിസിഐ ദ്രാവിഡിന് പരിശീലകനാവാനുള്ള ക്ഷണം അയച്ചിരിക്കുന്നത്. ദ്രാവിഡ് ഇത് നിരസിച്ച സ്ഥിതിക്ക് കുംബ്ലെയെ തന്നെ ബോര്‍ഡ് നിയമിച്ചേക്കാനും സാധ്യതയുണ്ട്.
2017ല്‍ ഇന്ത്യയുടെ പരിശീലകനായിരിക്കെ ക്യാപ്റ്റന്‍ കോഹ്ലിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന് കുംബ്ലെ പരിശീലക സ്ഥാനത്ത് നിന്നും ഒഴിയുകയായിരുന്നു. വളരെ കുറച്ചുകാലമെ കുംബ്ലെ ഇന്ത്യയെ പരിശീലിപ്പിച്ചിട്ടുള്ളൂവെങ്കിലും വളരെ മികച്ച റെക്കോര്‍ഡാണ് കുംബ്ലെയ്ക്ക് ഉള്ളത്. 2017ല്‍ അദ്ദേഹത്തിന്റെ കീഴിലാണ് ഇന്ത്യന്‍ ടീം ചാമ്ബ്യന്‍സ് ട്രോഫി ഫൈനലില്‍ എത്തിയത്. ഫൈനലില്‍ എത്തിയെങ്കിലും പാകിസ്താനോട് തോറ്റ ഇന്ത്യക്ക് കിരീടം നേടാന്‍ കഴിഞ്ഞില്ല. കുംബ്ലെയുടെ കീഴില്‍ വെസ്റ്റിന്‍ഡീസ്, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നിവര്‍ക്ക് എതിരെ ടെസ്റ്റ് പരമ്ബരകളും ഇന്ത്യന്‍ സംഘം സ്വന്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha























