ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ സംഘം ഇറങ്ങുന്നത് പുത്തന്‍ ലുക്കില്‍; ലോകകപ്പിനുള്ള ഇന്ത്യയുടെ ജേഴ്സി ബിസിസിഐ പുറത്തിറക്കി

ഈ മാസം ആരംഭിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ സംഘം ഇറങ്ങുക പുത്തന്‍ ലുക്കില്‍. ലോകകപ്പിനുള്ള ഇന്ത്യയുടെ ജേഴ്സി ബിസിസിഐ പുറത്തിറക്കി. കടുംനീല നിറമുള്ള ജേഴ്സി ധരിച്ചാകും വിരാട് കോഹ്‌ലിയും സംഘവും ലോകകപ്പില്‍ പോരാടാന്‍ ഇറങ്ങുക. ടീമിന്റെ ആരാധകര്‍ക്കുള്ള സമ്മാനമെന്നാണ് പുതിയ ജേഴ്സി ഡിസൈന്‍ ട്വിറ്ററിലൂടെ പുറത്തുവിടുമ്ബോള്‍ ബിസിസിഐ അറിയിച്ചത്.
ഇന്ത്യന്‍ ടീമിനെ പിന്തുണച്ച് കൊണ്ട് വര്‍ഷങ്ങളായി നിലകൊള്ളുന്ന ആരാധകര്‍ക്ക് കടപ്പാട് അറിയിക്കുന്നതാണ് പുതിയ ജേഴ്സിയിലെ ഡിസൈന്‍. കടുംനീല നിറത്തിലുള്ള ജേഴ്‌സിക്ക് കുറുകെ ഇളംനീല നിറത്തിലുള്ള ഡിസൈനും ഒരുക്കിയിട്ടുണ്ട്. ഇതിനോടൊപ്പം ഇരുവശങ്ങളിലും കുങ്കുമ നിറത്തില്‍ കട്ടിയുള്ള ബോര്‍ഡറും ഒരുക്കിയിട്ടുണ്ട്.
ബിസിസിഐ തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പുറത്തുവിട്ട ചിത്രത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ആരാധകര്‍ക്കായുള്ള സമ്മാനമായി അവതരിപ്പിച്ചിരിക്കുന്ന ഈ ജേഴ്സിയെ ബില്യണ്‍ ചിയേര്‍സ് ജേഴ്സി എന്നാണ് ബിസിസിഐ അഭിസംബോധന ചെയ്തിരിക്കുന്നത്.
നേരത്തെ 1992 ലോകകപ്പിലെ ജേഴ്സിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള റെട്രോ ജേഴ്സിയാണ് ഇന്ത്യന്‍ സംഘം ധരിച്ചിരുന്നത്. കടുംനീല നിറത്തിലുള്ള ഈ ജേഴ്സി കഴിഞ്ഞ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ഇന്ത്യ ആദ്യമായി ധരിച്ചത്. പിന്നീട് ഇളം നീല നിറത്തിലുള്ള ജേഴ്സിയിലേക്ക് ഇന്ത്യ മടങ്ങുമെന്നാണ് ആരാധകര്‍ കരുതിയിരുന്നതെങ്കിലും തുടര്‍ന്നുള്ള പരമ്ബരകളിലും ഇന്ത്യന്‍ സംഘം ഇതേ ജേഴ്സി തന്നെ ധരിക്കുകയായിരുന്നു. പുതിയ കിറ്റ് പുറത്തിറക്കിയിരിക്കുന്നത് ഇന്ത്യയുടെ ഔദ്യോഗിക കിറ്റ് സ്പോണ്‍സര്‍മാരായ എംപിഎല്‍ സ്പോര്‍ട്സാണ്.
https://www.facebook.com/Malayalivartha























