ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ശര്‍ദൂല്‍ താക്കൂറിനെ ഉള്‍പ്പെടുത്തി; ശര്‍ദൂല്‍ ടീമിലെത്തുന്നത് ഓള്‍ റൗണ്ടര്‍ അക്ഷര്‍ പട്ടേലിന് പകരമായി

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ശര്‍ദൂല്‍ താക്കൂറിനെ ഉള്‍പ്പെടുത്തി. ഓള്‍ റൗണ്ടര്‍ അക്ഷര്‍ പട്ടേലിന് പകരമായിട്ടാണ് ശര്‍ദൂല്‍ ടീമിലെത്തിയത്. അക്ഷര്‍ പട്ടേലിനെ സ്റ്റാന്‍ഡ്-ബൈ താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികവ് തെളിയിച്ച അവേഷ് ഖാന്‍, ഉമ്രാന്‍ മാലിക്, ഹര്‍ഷല്‍ പട്ടേല്‍, ലുക്മാന്‍ മേരിവാല, വെങ്കിടേഷ് അയ്യര്‍, കര്‍ണ്‍ ശര്‍മ്മ, ഷഹബാസ് അഹമ്മദ്, കെ. ഗൗതം എന്നിവര്‍ ഇന്ത്യന്‍ ടീമിനൊപ്പം യുഎഇയില്‍ തുടരും. ടീമിന്റെ തയ്യാറെടുപ്പുകള്‍ക്ക് സഹായം നല്‍കുന്നതിനാണിത്.
https://www.facebook.com/Malayalivartha























