ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ട് നാലാം തവണയും...... ഐ.പി.എല്‍ പതിന്നാലാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ചാമ്പ്യന്‍മാരായി.....

ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ട് നാലാം തവണയും...... ഐ.പി.എല്‍ പതിന്നാലാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ചാമ്പ്യന്‍മാരായി. ഇന്നലെ നടന്ന ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 27 റണ്‍സിനാണ് തോല്‍പ്പിച്ചത്.
ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം വേദിയായ കലാശപ്പോരില്‍ ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിര തകര്‍ന്നതിനെ തുടര്‍ന്ന് 20 ഓവറില്‍ 165/9ല്‍ ഒതുങ്ങുകയായിരുന്നു.
തന്റെ നൂറാം ഐ.പി.എല്‍ മത്സരത്തിനിറങ്ങിയ ഡുപ്ലെസിസ് 59 പന്തില്‍ 7 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 86 റണ്‍സ് നേടി ചെന്നൈ ബാറ്റിംഗിന്റെ നട്ടെല്ലായപ്പോള്‍ മൂന്ന് വിക്കറ്റെടുത്ത ഷര്‍ദ്ദുല്‍ താക്കൂര്‍ ബൗളിംഗില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തു..
കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ഇലവനെയാണ് ഫൈനലില്‍ ഇരുടീമും കളത്തിലിറക്കിയത്. ടോസ് നേടിയ കൊല്‍ക്കത്ത നായകന്‍ ഒയിന്‍ മോര്‍ഗന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രതീക്ഷകളെ തകര്‍ത്ത് ഓപ്പണര്‍മാരായ ഡുപ്ലെസിസും റുതുരാജ് ഗെയ്ക്വാദും (27 പന്തില്‍ 32, 3 ഫോര്‍ 1 സിക്‌സ് ) കത്തിക്കയറിയപ്പോള്‍ ചെന്നൈ സ്‌കോര്‍ അതിവേഗം മുന്നോട്ട് കുതിച്ചു.
ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും (43 പന്തില്‍ 51), വെങ്കിടേഷ് അയ്യരും (32 പന്തില്‍ 50) വെടിക്കെട്ട് തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് സമ്മാനിച്ചത്. ഇരുവരും 10.4 ഓവറില്‍ 91 റണ്‍സ് കൊല്‍ക്കത്തയുടെ അക്കൗണ്ടില്‍ എത്തിച്ചു. പതിനൊന്നാമത്തെ ഓവറില്‍ വെങ്കിടേഷ് അയ്യരേയും പകരമെത്തിയ നിതീഷ് റാണയേയും (0) പുറത്താക്കി ഷര്‍ദ്ദുല്‍ താക്കൂര്‍ ചെന്നൈയ്ക്ക് ഡബിള്‍ ബ്രേക്ക് ത്രൂ സമ്മാനിക്കുകയായിരുന്നു.
പരിക്കിനെ തുടര്‍ന്ന് ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്കിറങ്ങിയ അപകടകാരി രാഹുല്‍ ത്രിപാതിയേയും പുറത്താക്യ ഷര്‍ദ്ദുല്‍ താക്കൂറാണ് പന്തു കൊണ്ട് കളി ചെന്നൈയ്ക്ക് അനുകൂലമാക്കിയത്.
"
https://www.facebook.com/Malayalivartha























