ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ്; പാപ്പുവ ന്യൂ ഗിനിയയ്‌ക്കെതിരെ 10 വിക്കറ്റ് വിജയം സ്വന്തമാക്കി ഒമാന്

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ 10 വിക്കറ്റ് ജയത്തോടെ ഒമാന്‍ അരങ്ങേറി. നവാഗതരായ പാപ്പുവ ന്യൂ ഗിനിയയെയാണ് തോല്‍പ്പിച്ചത്. സ്കോര്‍: പാപ്പുവ ന്യൂ ഗിനിയ 9–-129, ഒമാന്‍ 0–-131 (13.4).
ടോസ് നേടിയ ഒമാന്‍ പന്തെറിയാനാണ് തീരുമാനിച്ചത്. റണ്ണെടുക്കുംമുമ്ബ് ഓപ്പണര്‍മാരെ നഷ്ടപ്പെട്ട ഗിനിയയെ 100 കടത്തിയത് ക്യാപ്റ്റന്‍ ആസാദ് വാലയും (56) ചാള്‍സ് അമിനിയും (37) ചേര്‍ന്നാണ്. ക്യാപ്റ്റന്‍ സീഷന്‍ മഖ്സൂദിന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ് ഒമാന് തുണയായത്. നാല് ഓവറില്‍ 20 റണ്‍ വഴങ്ങി സ്പിന്നര്‍ നാല് വിക്കറ്റെടുത്തു.
ഓപ്പണര്‍മാരായ ആഖിബ് ഇല്യാസും (50) ജതീന്ദര്‍ സിങ്ങും (73) 13.4 ഓവറില്‍ ഒമാനെ വിജയത്തില്‍ എത്തിച്ചു. പഞ്ചാബിലെ ലുധിയാനയില്‍ ജനിച്ച ജതീന്ദര്‍ 42 പന്തില്‍ നാല് സിക്സറും ഏഴ് ഫോറും അടിച്ച് വിജയം അനായാസമാക്കി. ഗ്രൂപ്പ് ബിയില്‍ ഒമാന് രണ്ട് പോയിന്റായി. നാളെ ബംഗ്ലാദേശിനേയും വ്യാഴാഴ്ച സ്കോട്ട്ലന്‍ഡിനേയും നേരിടും. മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ സൂപ്പര്‍ 12ലേക്ക് യോഗ്യത നേടും.
https://www.facebook.com/Malayalivartha























