ടി 20 ലോകകപ്പില്‍ ചരിത്ര നേട്ടം സ്വന്തമാക്കി അയർലണ്ട് താരം കര്‍ടിസ് കാംഫര്‍

ടി 20 ലോകകപ്പില്‍ തുടര്‍ച്ചയായ നാല് പന്തുകളില്‍ നിന്ന് നാല് വിക്കറ്റുകള്‍ വീഴ്ത്തിയ അയര്‍ലണ്ടിന്റെ കര്‍ടിസ് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ചരിത്ര നേട്ടം കൈവരിച്ചു. മൂന്ന് തവണ മാത്രമാണ് ബൗളര്‍മാര്‍ തുടര്‍ച്ചയായ നാല് പന്തില്‍ നാല് വിക്കറ്റ് വീതം ക്രിക്കറ്റില്‍ നേടിയത്. ഈ നേട്ടത്തിലേക്കാണ് ഇപ്പോള്‍ കര്‍ടിസ് കാംഫര്‍ എത്തിയത്. ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിംഗ, അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ എന്നിവരാണ് ടി20 ക്രിക്കറ്റില്‍ നാലു പന്തില്‍ നാലു വിക്കറ്റെടുത്ത ബൗളര്‍മാര്‍.
രണ്ട് തവണ ഈ നേട്ടം കൈവരിച്ച ശ്രീലങ്കയുടെ ലസിത് മലിംഗ ഉള്‍പ്പെടുന്ന എലൈറ്റ് ക്ലബില്‍ ചേര്‍ന്ന കോളിന്‍ അക്കര്‍മാന്‍ (11), റയാന്‍ ടെന്‍ (0), സ്കോട്ട് (0), റോലോഫ് വാന്‍ ഡെര്‍ മെര്‍വെ എന്നിവരുടെ വിക്കറ്റുകള്‍ ആണ് നേടിയത്. നെതര്‍ലാന്‍ഡ് 51-2 എന്ന ഭേദപ്പെട്ട നിലയില്‍ നിന്ന് 51-6ലേക്ക് ഇതോടെ കൂപ്പുകുത്തി. 2007 ലെ ഏകദിന ലോകകപ്പില്‍ ഒരിക്കല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും പിന്നീട് 2019 ല്‍ ടി 20 യില്‍ ന്യൂസിലാന്‍ഡിനെതിരെയും ആണ് മലിംഗ ഈ നേട്ടം സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍ 2019 ല്‍ ടി 20 യില്‍ അയര്‍ലണ്ടിനെതിരെ നാല് പന്തില്‍ നാല് വിക്കറ്റ് നേടി.
https://www.facebook.com/Malayalivartha























