ടി-20 ലോകകപ്പ്; പാപുവ ന്യൂ ഗിനിയയെ 17 റണ്‍സിന് സ്കോട്ട്ലന്‍ഡ് തോല്‍പ്പിച്ചു

ചൊവ്വാഴ്ച നടന്ന ടി20 മത്സരത്തില്‍ പാപുവ ന്യൂ ഗിനിയയെ 17 റണ്‍സിന് പരാജയപ്പെടുത്തി സ്കോട്ട്ലന്‍ഡ് നടന്നുകൊണ്ടിരിക്കുന്ന ഐസിസി ടി 20 ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. അവരുടെ രണ്ടാം വിജയം ആണിത്. ആദ്യ മല്‍സരത്തില്‍ അവര്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചു. റിച്ചി ബെറിംഗ്ടണിന്റെ അര്‍ധസെഞ്ചുറിയും ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനവും സ്കോട്ട്ലന്‍ഡിനെ വിജയത്തില്‍ എത്തിച്ചു.
ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലന്‍ഡ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ പാപുവ ന്യൂ ഗിനിയയെ സ്കോട്ട്ലന്‍ഡ് 148 റണ്‍സിന് ഓള്‍ഔട്ടാക്കി. റിച്ചി 49 പന്തില്‍ 70 റണ്‍സ് നേടി.
https://www.facebook.com/Malayalivartha























