ടി20 ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യ-ഓസ്‌ട്രേലിയ സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ടി20 ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യ-ഓസ്‌ട്രേലിയ സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിലും ഇന്ത്യ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
13 പന്ത് ശേഷിക്കെ എട്ട് വിക്കറ്റിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ത്തത്. 153 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കായി കെഎല്‍ രാഹുലും രോഹിത് ശര്‍മയും മികച്ച തുടക്കമാണ് സമ്മാനിച്ചത്.
രോഹിത് 41 പന്തില്‍ 60 റണ്‍സും രാഹുല്‍ 31 പന്തില്‍ 39 റണ്‍സും നേടി. 38 റണ്‍സ് എടുത്ത സൂര്യകുമാര്‍ യാദവും 14 റണ്‍സെടുത്ത ഹര്‍ദ്ദിക് പാണ്ഡ്യയയും ഇന്ത്യയെ വിജയത്തിലെത്തിച്ചു.
"
https://www.facebook.com/Malayalivartha























