മത്സരത്തിന് ശേഷം എതിരാളിയെ കെട്ടിപ്പിടിക്കണമെങ്കില്‍ മനസില്‍ അത്രയേറെ സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റ് വേണം; പരാജയപ്പെട്ടതിന് ശേഷവും ചിരിച്ച മുഖത്തോടെ പാക് താരങ്ങളെ ചേര്‍ത്തു പിടിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, പ്രശംസയുമായി മുന്‍ പാകിസ്താന്‍ വനിതാ ക്രിക്കറ്റ് താരം സനാ മിര്‍

ടി20 ലോകകപ്പില്‍ പാകിസ്താനെതിരെ അപ്രതീക്ഷിത തോല്‍വിയാണ് ആദ്യമത്സരത്തിൽ തന്നെ ഇന്ത്യ ഏറ്റുവാങ്ങിയത്. എന്നാല്‍ പരാജയപ്പെട്ടതിന് ശേഷവും ചിരിച്ച മുഖത്തോടെ പാക് താരങ്ങളെ ചേര്‍ത്തു പിടിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ ലോകം ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കിയത്.
ഇതിനുപിന്നാലെ നിരവധിപേരാണ് പ്രശംസ പ്രകടിപ്പിച്ചത്. ഇപ്പോഴിതാ വിരാട് കോഹ്ലിയുടെ മികവിന് പ്രശംസിച്ചുകൊണ്ട് മുന്‍ പാകിസ്താന്‍ വനിതാ ക്രിക്കറ്ററും ദേശീയ ടീമിന്റെ ക്യാപ്റ്റനുമായ സനാ മിര്‍ രംഗത്തെത്തിയിരിക്കുകയാണ്.
'പാകിസ്താനെതിരെ പരാജയപ്പെട്ടതിന് ശേഷവും ഇന്ത്യന്‍ നായകന്‍ ഒരു ഭാവവ്യത്യാസവുമില്ലാതെ വളരെയധികം പക്വതയാണ് കാണിച്ചത്. മത്സരത്തിന് ശേഷം എതിരാളിയെ കെട്ടിപ്പിടിക്കണമെങ്കില്‍ മനസില്‍ അത്രയേറെ സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റ് വേണം. അദ്ദേഹത്തെ പോലുള്ള വലിയ കായിക താരങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് നല്ല അറിവാണ് പകര്‍ന്നു തരുന്നത്' എന്ന് സനാ മിര്‍ പറഞ്ഞു.
മത്സരത്തിന് ശേഷം ഇന്ത്യന്‍ താരങ്ങളും വളരെയേറെ ആത്മഹിശ്വാസം പ്രകടിപ്പിച്ചിരുന്നു. അടുത്ത മത്സരത്തില്‍ അവര്‍ മികച്ച രീതിയില്‍ തിരിച്ചുവരുമെന്ന കാര്യം സുനിശ്ചിതമാണെന്നും സനാ മിര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
അതോടൊപ്പം തന്നെ ഐസിസി ക്രിക്കറ്റ് ലോകകപ്പില്‍ ആദ്യമായി ഇന്ത്യയെ പരാജയപ്പെടുത്തിയ പാകിസ്താന്‍ ടീമിനെയും സനാ മിര്‍ അഭിനന്ദിക്കുകയുണ്ടായി. എല്ലാവരും നല്ല രീതിയില്‍ പ്രയത്‌നിച്ചുവെന്നും അവരുടെ ഓരോ വാക്കിലും ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും സനാ ചൂണ്ടിക്കാണിച്ചു.
https://www.facebook.com/Malayalivartha
























