ട്വന്‍റി 20 ലോകകപ്പ്; ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

ട്വന്റി 20 ലോകകപ്പില്‍ ബംഗ്ളദേശിനെതിരെ ഇംഗ്ലണ്ടിന് 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ളദേശ് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സാണ് നേടിയത്. ദുര്‍ബലമായ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 14. 1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്‌ഷ്യം മറികടന്നു.
38 പന്തില്‍ 5 ബൗണ്ടറിയും 3 സിക്സറുമടക്കം 61 റണ്‍സ് നേടിയ ജേസണ്‍ റോയിയുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ പിന്‍ബലത്തിലാണ് ഇംഗ്ലണ്ട് അനായാസ ജയം സ്വന്തമാക്കിയത്. 13 ആം ഓവറിലെ അവസാന പന്തില്‍ ഷൊരീഫുല്‍ ഇസ്ലാമിന്റെ പന്തിലാണ് താരം പുറത്തായത്.
4.5 ഓവറില്‍ ഓപ്പണര്‍ ജോസ് ബാറ്റ്ലറിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. 18 പന്തില്‍ 1 ബൗണ്ടറിയും 1 സിക്സറുമടക്കം 18 റണ്‍സാണ് ബട്ലര്‍ നേടിയത്. 25 പന്തില്‍ 28 റണ്‍സ് നേടിയ ഡേവിഡ് മലാനും, 4 പന്തില്‍ 8 റണ്‍സ് നേടിയ ജോണി ബെയര്‍സ്റ്റോയും ഇംഗ്ലണ്ടിനെ അനായാസം വിജയത്തിലേക്ക് നയിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ളദേശ് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സാണ് നേടിയത്.
ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ മികച്ച ബൗളിംഗ് പ്രകടനമാണ് ഇംഗ്ലണ്ട് ബൗളര്‍മാര്‍ പുറത്തെടുത്തത്. മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ തന്നെ ബംഗ്ളദേശിന് ആദ്യ വിക്കറ്റ് നഷ്ടമായി. 8 പന്തില്‍ 9 റണ്‍സ് നേടിയ ലിറ്റന്‍ ദാസിനെ മൊയീന്‍ അലിയാണ് പുറത്താക്കിയത്.
7 പന്തില്‍ 5 റണ്‍സുമായി നെയിം മൊയീന്‍ അലിയുടെ പന്തില്‍ പുറത്തായി. മൂന്നാമനായി ക്രീസിലെത്തിയ ഷാകിബ് അല്‍ ഹസനും ഞൊടിയിടയില്‍ പവലിയനിലേക്ക് മടങ്ങി. 4 റണ്‍സാണ് ഷാകിബ് നേടിയത്.
മുഷ്ഫിഖുര്‍ റഹീമും നായകന്‍ മഹ്മദുള്ളയുമാണ് ബംഗ്ലാദേശ് ടീമിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 50 കടത്തി. മുഷ്ഫിഖുര്‍ 29 റണ്‍സും, മമ്മദുള്ള 19 റണ്‍സും നേടി.
നൂറുല്‍ ഹസ്സനും മെഹ്ദി ഹസ്സനും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തുമെന്ന് തോന്നിച്ചെങ്കിലും സ്‌കോര്‍ 98-ല്‍ നില്‍ക്കേ ടൈമല്‍ മില്‍സ് ഈ കൂട്ടുകെട്ട് പൊളിച്ചു. 11 റണ്‍സെടുത്ത മെഹ്ദി ഹസ്സനെ താരം ക്രിസ് വോക്‌സിന്റെ കൈയ്യിലെത്തിച്ചു.
ബൗളിങ്ങില്‍ ഇംഗ്ലണ്ടിന് വേണ്ടി മില്‍സ് 4 ഓവറില്‍ 27 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ നേടി. മൊയീന്‍ അലിയും, ലിവിങ്‌സ്റ്റനും 2 വിക്കറ്റുകള്‍ വീഴ്ത്തി. ക്രിസ് വോക്‌സ് 1 വിക്കറ്റ് മാത്രമാണ് നേടിയത്.
https://www.facebook.com/Malayalivartha
























