ട്വന്റി20 ലോകകപ്പ്; സ്കോട്ട്ലന്‍ഡിനെ നാലു വിക്കറ്റിന് കീഴടക്കി നമീബിയ

ട്വന്റി20 ലോകകപ്പിന്റെ സൂപ്പര്‍ 12ലേക്കുള്ള മുന്നേറ്റം ഭാഗ്യം കൊണ്ട് മാത്രമായിരുന്നില്ലെന്ന് തെളിയിച്ച് നമീബിയ. ഗ്രൂപ് രണ്ടിലെ ആദ്യ റൗണ്ട് പിന്നിട്ടെത്തിയവരുടെ പോരില്‍ സ്കോട്ട്ലന്‍ഡിനെ നാലു വിക്കറ്റിന് കീഴടക്കിയാണ് നമീബിയ അല്‍ഭുതം തുടര്‍ന്നത്.
ആദ്യം ബാറ്റുചെയ്ത സ്കോട്ടുകാരെ എട്ടിന് 109ല്‍ ഒതുക്കിയ നമീബിയക്കാര് അഞ്ചു പന്ത് ബാക്കിയിരിക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. ചെറിയ ലക്ഷ്യം തേടിയിറങ്ങിയ നമീബിയ ഇടക്ക് എതറിയെങ്കിലും ജെജെ സ്മിറ്റിന്റെയും (32*) ക്രെയ്ഗ് വില്യംസിന്റെയും (23) മികവില്‍ ജയംകാണുകയായിരുന്നു.
നേരത്തേ, ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത നമീബിയക്കായി റൂബര്‍ ട്രംപല്മാന് എറിഞ്ഞ ആദ്യ ഓവര്‍ എതിരാളികളുടെ കഥ കഴിക്കാന്‍ പോന്നതായിരുന്നു. ജോര്‍ജ് മുന്‍സി ഗോള്‍ഡന്‍ ഡക്കായി മടങ്ങിയതിനു പിറകെ കാലം മക്ലോഡും റിച്ചി ബെറിങ്ടണും അടുത്തടുത്ത പന്തുകളില്‍ പുറത്ത്. ഇതോടെ സ്കോര്‍ ബോര്‍ഡില്‍ രണ്ടു റണ്‍സ് മാത്രം ചേര്‍ക്കുന്നതിനിടെ സ്കോട്ലന്ഡിന് മൂന്നു വിക്കറ്റ്. പിന്നെ മാത്യു ക്രോസും (19) മൈക്കല്‍ ലീസ്കും (44) ചേര്‍ന്ന് രക്ഷക ജോടികളായി. ക്രിസ് ഗ്രീവ്സ് 25 റണ്‍സ് എടുത്ത് ടീമിനെ സെഞ്ച്വറിക്കരികെയെത്തിച്ചു. വാലറ്റവും കനിഞ്ഞതോടെ ടീമിന് 10ലെത്താനായി.
https://www.facebook.com/Malayalivartha
























