ട്വന്‍റി-20 ലോകകപ്പ്; ബംഗ്ലാദേശിനെതിരെ വിന്‍ഡീസിന് ആവേശകരമായ ജയം

ട്വന്റി-20 ലോകകപ്പില്‍ വിന്‍ഡീസിന് ആവേശകരമായ ജയം. വിന്‍ഡീസ് മൂന്ന് റണ്‍സിന് ബംഗ്ലാദേശിനെ തോല്‍പ്പിച്ചു. 143 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
22 പന്തില്‍ നിന്നും 40 റണ്‍സെടുത്ത നിക്കോളാസ് പുരനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. 44 റണ്‍സെടുത്ത ലിറ്റന്‍ദാസാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്കോറര്‍. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തു. മൂന്നാം തോല്‍വിയോടെ ബംഗ്ലാദേശിന്‍റെ സെമി പ്രതീക്ഷകള്‍ അസ്തമിച്ചു.
https://www.facebook.com/Malayalivartha























