ഇന്ത്യയ്ക്ക് ടോസ് നഷ്ടം; സൂര്യകുമാര്‍ യാദവും രവിചന്ദ്രന്‍ അശ്വിനും ടീമിൽ തിരിച്ചെത്തി

ട്വന്റി-20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെയും ഇന്ത്യയ്ക്ക് ടോസ് നഷ്ടം. ടോസ് നേടിയ അഫ്ഗാന് ക്യാപ്റ്റന്‍ മുഹമ്മദ് നബി ബൗളിംഗ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ സൂര്യകുമാര്‍ യാദവ് തിരിച്ചെത്തിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരം സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് ഇടംനേടി.
ടൂര്‍ണമെന്റ് ഫേവറിറ്റുകളായി തുടങ്ങി, ഇപ്പോള്‍ നിലനില്‍പ്പിനായി പോരാടുന്ന ഇന്ത്യക്ക് ഗ്രൂപ്പ് 12 ഘട്ടത്തില്‍ ശേഷിക്കുന്ന മൂന്നു മത്സരങ്ങളും ജയിക്കേണ്ടതുണ്ട്. വിന്നിംഗ് കോംബിനേഷന്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്ലെയിംഗ് ഇലവനില്‍ അശ്വിനെ ഉള്‍പ്പെടുത്താനുള്ള തീരുമാനം എത്തുന്നത്. ഗ്രൂപ്പില്‍ പാക്കിസ്ഥാനു പിന്നില്‍ രണ്ടാം സ്ഥാനക്കാരാണ് അഫ്ഗാനിസ്ഥാന്. ഇന്ത്യക്കെതിരേ വിജയിച്ചാല്‍ സെമി സാധ്യത വര്‍ധിക്കും. അതിനാല്‍ വര്‍ധിത വീര്യത്തോടെ ഇറങ്ങുന്ന അഫ്ഗാനെ ഇന്ത്യ ഭയക്കണം.
https://www.facebook.com/Malayalivartha























