ട്വൻറി-20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടം; ന്യൂസിലന്‍ഡിന് രണ്ടാം ജയം; സ്കോട്ട്ലന്‍ഡിനെ പരാജയപ്പെടുത്തിയത് 16 റണ്‍സിന്

ട്വന്റി-20 ലോകകപ്പില്‍ സൂപ്പര്‍ 12 മത്സരത്തില്‍ ന്യൂസിലന്‍ഡിന് രണ്ടാം ജയം. സ്കോട്ട്ലന്‍ഡിനെ 16 റണ്‍സിന് കീഴടക്കിയാണ് ന്യൂസിലന്‍ഡ് ജയം നൂകര്ന്നത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സ്കോട്ട്ലന്‍ഡിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടാനായുള്ളു. സ്കോട്ട്ലന്‍ഡിനായി 20 പന്തില്‍ 42 റണ്‍സ് നേടി മൈക്കല്‍ ലിസ്ക് മികച്ച പ്രകടനം കാഴ്ചവച്ചു. ജോര്‍ജ് മുന്‍സെ (22), മാത്യൂ ക്രോസ് (27), റിച്ചി ബെറിംഗ്ടണ്‍ (20) എന്നിവരും സ്കോട്ട്ലന്‍ഡിനായി പോരാടിയെങ്കിലും വിജയം നേടാനായില്ല.
ന്യൂസിലന്‍ഡിനായി ട്രെന്റ് ബോള്‍ട്ടും സോദിയും രണ്ട് വിക്കറ്റ് വീതം നേടി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടിയിരുന്നു. ന്യൂസിലന്‍ഡിന് മാര്ട്ടിന് ഗുപ്റ്റിലിന്റെ മിന്നും പ്രകടനമാണ് കരുത്തായത്. 56 പന്തില്‍ ഏഴ് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 93 റണ്‍സാണ് ഗുപ്റ്റില്‍ അടിച്ചു കൂടിയത്. ഡാരില്‍ മിച്ചല്‍ 13 റണ്‍സും ഗ്ലെന്‍ ഫിലിപ്പ്സ് 33 റണ്‍സും നിഷാം 10 റണ്‍സും നേടി.സ്കോട്ട്ലന്‍ഡിനായി വീലും സഫിയാന്‍ ഷെരീഫും രണ്ട് വിക്കറ്റ് വീതവും നേടി.
https://www.facebook.com/Malayalivartha























