ഇന്ത്യയ്ക്ക് മികച്ച സ്‌കോർ; അഫ്ഗാനിസ്ഥാന് 211 റൺസ് വിജയലക്ഷ്യം; രോഹിതിനും രാഹുലിനും അര്‍ധ സെഞ്ചുറി

അഫ്ഗാനെതിരെ ഇന്‍ഡ്യയ്ക്ക് മികച്ച ടോടല്‍. രോഹിതിനും രാഹുലിനും അര്‍ധ സെഞ്ചുറി.ടി20 ലോകകപില്‍ ഇന്‍ഡ്യയ്ക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ഇന്‍ഡ്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു.
രോഹിത് ശര്‍മ കെ എല്‍ രാഹുല്‍ ഓപെണിംഗ് സഖ്യം ഇന്‍ഡ്യയ്ക്ക് മിന്നും തുടക്കം നല്‍കി. ശേഷം വന്ന ഹര്‍ദിക് പാണ്ഡ്യയുടെയും റിഷഭ് പന്തിന്റെയും വെടിക്കെട്ട് ബാറ്റിംഗില്‍ ഇന്‍ഡ്യ നിശ്ചിത 20 ഓവെറില്‍ രണ്ട് വികെറ്റ് നഷ്ടത്തില്‍ 210 റണ്‍സ് നേടി. രോഹിത് രാഹുല്‍ ഓപെണിംഗ് സഖ്യം 140 റണ്‍സ് എടുത്തപ്പോള്‍ പാണ്ഡ്യയും പന്തും മൂന്നാം വികെറ്റില്‍ പുറത്താകാതെ 63 റണ്‍സ് എടുത്തു.
പവര്‍പ്ലേയില്‍ വികെറ്റ് നഷ്ടമില്ലാതെ രോഹിത്‌രാഹുല്‍ സഖ്യം 53 റണ്‍സ് ചേര്‍ത്തു. 10 ഓവെറില്‍ 85 റണ്‍സും. ശേഷം രോഹിത് ശര്‍മ അന്താരാഷ്ട്ര ടി20യില്‍ തന്റെ 23ാം അര്‍ധ സെഞ്ചുറി തികച്ചു. രോഹിത് 37 പന്തിലും രാഹുല്‍ 35 പന്തിലുമാണ് അമ്ബതിലെത്തിയത്. 15ാം ഓവറില്‍ ജനതാണ് ആദ്യ വികെറ്റ് എടുത്തത്. 47 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സറും സഹിതം 74 റണ്‍സെടുത്ത രോഹിത് നബിയുടെ കൈകളിലെത്തി.
രോഹിതിനുശേഷം രാഹുല്‍ ആക്രമിച്ചു കളിക്കാന്‍ തുടങ്ങി. ഗുല്‍ബാദിന് വികെറ്റ് നല്‍കി മടങ്ങി. രാഹുല്‍ 48 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പടെ 69 റണ്‍സ് നേടി.പിന്നീട് നടന്നത് ഒരു ചെറു പൂരമായിരുന്നു. ഹര്‍ദിക് 13 പന്തില്‍ 35 റണ്‍സും റിഷഭ് 13 പന്തില്‍ 27 റണ്‍സുമായി പുറത്താകാതെ നിന്നു.
https://www.facebook.com/Malayalivartha























