'ശാസ്ത്രി യുഗം അവസാനിച്ചു ഇനി രാഹുലിന്റെ കാലം'; രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു; ടി20 ലോകകപ്പിന് ശേഷമുള്ള ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം മുതൽ ദ്രാവിഡ് സ്ഥാനം ഏറ്റെടുക്കും

ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിന് ശേഷമുള്ള ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം മുതലായിരിക്കും ദ്രാവിഡ് കോച്ചിന്‍റെ കുപ്പായമണിഞ്ഞുതുടങ്ങുക.
ഇന്ത്യയുടെ വന്മതിലെത്തുന്നത് രവി ശാസ്ത്രിയുടെ പകരക്കാരനായാണ്. മുഖ്യപരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷ ബി.സി.സി.ഐ ക്ഷണിച്ചപ്പോള്‍ ദ്രാവിഡ് മാത്രമായിരുന്നു അപേക്ഷ നല്‍കിയിരുന്നത്. അതുകൊണ്ട് തന്നെ ദ്രാവിഡിന്റെ നിയമനം ഏകദേശം ഉറപ്പായിരുന്നു.
ദുബായില്‍ ഐപിഎല്‍ ഫൈനല്‍ മത്സരം നടക്കുന്നതിനിടെയ ബിസിസിഐ പ്രസിഡന്‍റ് സൌരവ് ഗാംഗുലി, സെക്രട്ടറി ജെയ് ഷാ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ദ്രാവിഡ് പരിശീലകനാവാന്‍ സമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനവും ശ്രീലങ്കന്‍ പര്യടനവും ഒരുമിച്ച് നടന്ന സമയത്ത് ദ്രാവിഡ് കോച്ചിന്‍െറ ജോലി ഏറ്റെടുത്തിരുന്നു. ശിഖര്‍ ധവാന്റെ നേതൃത്വത്തിലുള്ള ടീം ലങ്കയില്‍ പര്യടനം നടത്തിയപ്പോള്‍ ദ്രാവിഡായിരുന്നു പരിശീലകന്‍.
https://www.facebook.com/Malayalivartha























