രാഹുൽ ദ്രാവിഡിനെ സ്വാഗതം ചെയ്ത് ക്രിക്കറ്റ് ലോകം; അദ്ദേഹത്തോടൊപ്പം ജോലിചെയ്യാൻ കാത്തിരിക്കുകയാണെന്ന് രോഹിത് ശർമ്മ

ഇന്ത്യൻ പുരുഷ ടീമിന്റെ പരിശീലകനായി നിയമിതനായ ഇതിഹാസ താരം രാഹുൽ ദ്രാവിഡിനെ സ്വാഗതം ചെയ്ത് ക്രിക്കറ്റ് ലോകം. താരത്തിന് ആശംസകൾ അറിയിച്ച് രോഹിത് ശർമ്മയും ആർ.അശ്വിനും അടക്കമുള്ള താരങ്ങൾ രംഗത്തെത്തി.
'പുതിയ ചുമതലയിൽ ഇന്ത്യൻ ടീമിനൊപ്പം തിരിച്ചെത്തിയ ദ്രാവിഡിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തോടൊപ്പം ജോലിചെയ്യാൻ കാത്തിരിക്കുകയാണ് താനെന്ന്' രോഹിത് ശർമ്മ പറഞ്ഞു. ഏറെ അറിവുള്ള ആളാണ് രാഹുൽ ഭായ് കൈവെച്ച എല്ലാ മേഖലയിലും തിളങ്ങിയ ആളാണ് അദ്ദേഹം. എൻ.സി.എയുടെ തലപ്പത്ത് ഉള്ളപ്പോഴും ഇന്ത്യ എ ടീമിനൊപ്പമായിരുന്നപ്പോഴും അദ്ദേഹത്തിന് ടീമിലുള്ളവരുമായി അടുത്ത് ഇടപഴകാൻ അവസരം ലഭിച്ചു. ടീമിലുള്ളവരെക്കുറിച്ച് വ്യക്തമായ ചിത്രമുള്ളയാളാണ് ദ്രാവിഡെന്ന് ആർ.അശ്വിൻ പറഞ്ഞു.
ദ്രാവിഡിന് കീഴിൽ ഇന്ത്യൻ ക്രിക്കറ്റ് ഏറെ മെച്ചപ്പെടും, ദ്രാവിഡിന്റെ അനുഭവ സമ്പത്ത് ടീമിന് മുതൽകൂട്ടാകുമെന്ന് സുനിൽ ഗാവസ്‌കർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ ഏറ്റവും യോചിച്ച ആളാണ് രാഹുൽ. ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാൻ ദ്രാവിഡിന് കഴിയുമെന്ന് മുൻ സഹതാരം കൂടിയായ വി.വി.എസ്.ലക്ഷ്മൺ ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha























