ട്വന്റി-20 ലോകകപ്പ്; വെസ്റ്റ് ഇന്‍ഡീസിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഓസ്ട്രേലിയ

ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 12 ലെ നിര്‍ണായക മത്സരത്തില്‍ നിലവിലെ ചാന്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഓസ്ട്രേലിയ. വിന്‍ഡീസ് ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം 16.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു.
അര്‍ധസെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷുമാണ് ഓസീസിന് അനായാസ വിജയം സമ്മാനിച്ചത്. വാര്‍ണര്‍ 56 പന്തില്‍ നാല് സിക്സും ഒന്‍പത് ഫോറും ഉള്‍പ്പെടെ 89 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. മിച്ചല്‍ മാര്‍ഷ് 32 പന്തില്‍ 53 റണ്‍സ് നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തത്. 44 റണ്‍സെടുത്ത നായകന് കിറോണ്‍ പോള്ളാര്ഡാണ് വിന്‍ഡീസ് നിരയില്‍ ടോപ്പ് സ്കോറര്‍. ലൂയിസ് 29 റണ്‍സും ഷിംറോണ്‍ ഹെറ്റ്മയര്‍ 27 റണ്‍സും റസല്‍ 18 റണ്‍സും ഗെയില്‍ 15 റണ്‍സുമെടുത്തു. വിരമിക്കല്‍ മത്സരത്തിനിറങ്ങിയ ബ്രാവോയും നിരാശപ്പെടുത്തി. 12 പന്തില്‍നിന്നും 10 റണ്‍സ് മാത്രമാണ് ബ്രാവോയുടെ സന്പാദ്യം.
നാല് വിക്കറ്റ് നേടിയ ഹാസില്‍വുഡാണ് വിന്‍ഡീസിനെ തകര്‍ത്തത്. ഈ വിജയത്തോടെ ഓസ്ട്രേലിയ സെമി ഫൈനല്‍ ഏകദേശം ഉറപ്പിച്ചു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക വലിയ വിജയം നേടിയാല്‍ മാത്രമേ ഓസീസിന് തിരിച്ചടിയാകൂ.
https://www.facebook.com/Malayalivartha
























