ഇന്ത്യയുടെ വിജയം മാച്ച് ഫിക്സിംഗിലൂടെയായിരുന്നു എന്ന് പാക് ആരാധകര്‍; മറുപടിയുമായി ഹര്‍ഭജന്‍

ട്വന്റി20 ലോകകപ്പില്‍ ആദ്യ രണ്ട് പരാജയങ്ങള്‍ക്ക് ശേഷം ഗംഭീര തിരിച്ചുവരവാണ് ഇന്ത്യന്‍ ടീം നടത്തിയത്.ആദ്യ രണ്ട് മത്സരങ്ങളില്‍ പാകിസ്ഥാനോട് 10 വിക്കറ്റിനും ന്യൂസിലന്‍ഡിനോട് 8 വിക്കറ്റിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്.ഇതോടെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകലിന്റെ വക്കിലെത്തിയെങ്കിലും അവസാന രണ്ട് മത്സരങ്ങളിലെ ഗംഭീര പ്രകടനത്തിലൂടെ ഇന്ത്യ സെമി പ്രതീക്ഷകള്‍ വീണ്ടും സജീവമാക്കി.
അഫ്ഗാനിസ്ഥാനെതിരെ 66 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. സ്‌കോട്‌ലന്‍ഡ് ഉയര്‍ത്തിയ 86 റണ്‍സ് വിജയലക്ഷ്യം 7.1 ഓവറില്‍ മറികടക്കണമായിരുന്നെങ്കിലും 6.3 ഓവറില്‍ തന്നെ ഇന്ത്യ വിജയിച്ചു.
എന്നാല്‍ ഇന്ത്യയുടെ വിജയം മാച്ച് ഫിക്സിംഗിലൂടെയായിരുന്നു എന്ന് പാക് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇവര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്.
യൂട്യൂബ് ചാനലിലൂടെയാണ് പാക് ആരാധകര്‍ക്ക് ഹര്‍ഭജന്‍ മറുപടി നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെ അസംബന്ധം പ്രചരിപ്പിക്കുന്നത് പാക് ആരാധകര്‍ അവസാനിപ്പിക്കണമെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്ന് പറഞ്ഞ ഹര്‍ഭജന്‍ പാകിസ്ഥാന്‍ ജയിച്ചാല്‍ അത് സ്വാഭാവികമായ വിജയവും ഇന്ത്യ ജയിച്ചാല്‍ അത് മാച്ച് ഫിക്‌സിംഗാണെന്ന് സംശയിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും വ്യക്തമാക്കി. പാകിസ്ഥാന്‍ കളിക്കാരുടെ സല്‍പ്പേരിനെ കുറിച്ച് എല്ലാവര്‍ക്കും അറിയാമെന്നും ഹര്‍ഭജന്‍ പറഞ്ഞു.
''ഒരുപാട് ലോകകപ്പുകളിലെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയ്‌ക്കെതിരെ നേടിയ വിജയം പാകിസ്ഥാന്‍ ആരാധകര്‍ക്ക് ഇനിയും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ചര്‍ച്ചകള്‍ക്കും ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനുമെല്ലാം ഒരു രീതിയുണ്ട്. എന്നാല്‍ ആളുകള്‍ ഞങ്ങള്‍ക്കെതിരെയും റാഷിദ് ഖാനെതിരെയുമെല്ലാം വളരെ തരംതാണ രീതിയിലുള്ള ആരോപണങ്ങളാണ് ഉന്നയിക്കുന്നത്''. ഹര്‍ഭജന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























