ഇന്ത്യൻ ടീമിന്റെ മോശം പ്രകടനത്തിന് കാരണം ഐ.പി.എൽ; ബി.സി.സി.ഐക്കെതിരെ പരോക്ഷ വിമർശനവുമായി രവിശാസ്ത്രി

ഇന്ത്യൻ ടീമിന്റെ മോശം പ്രകടനത്തിന് കാരണം ഐ.പി.എൽ ആണെന്ന് മുഖ്യപരിശീലകൻ രവിശാസ്ത്രി. ഇന്ത്യയും നമീബിയയും തമ്മിലുള്ള അവസാന മത്സരത്തിന് മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് രവിശാസ്ത്രി മനസുതുറന്നത്.
ടീമിന്റെ തോൽവിയിൽ ഒഴിവുകഴിവ് പറയുകയല്ല . ഐ.പി.എല്ലിന് ശേഷം ടീമിന് വിശ്രമം ആവശ്യമായിരുന്നു. ആറുമാസത്തോളം ബയോ ബബിളിൽ കഴിയുക എന്നത് നിസാരകാര്യമല്ല. ടീമിലെ പലകളിക്കാരും അതികൊണ്ട് തന്നെ മാനസികമായും ശാരീരികമായും ക്ഷീണിതരാണ്. അതുകൊണ്ട് തന്നെ ഐ.പി എല്ലിനും ലോകകപ്പിനു ഇടയിൽ ഇടവേള ആവശ്യമായിരുന്നെന്ന് രവിശാസ്ത്രി പറഞ്ഞു.
അതേസമയം പുതുതായി പരിശീലകനായി നിയമിതനായ രാഹുൽ ദ്രാവിഡിന് രവിശാസ്ത്രി എല്ലാവിധ ഭാവുകങ്ങളും നേർന്നു. ഇപ്പോൾ ഇന്ത്യയ്ക്ക് ആവശ്യം ദ്രാവിഡിനെ പോലെ ഒരു പരിശീലകനെയാണെന്നും. ദ്രാവിഡിന് കീഴിൽ ഇന്ത്യയ്ക്ക് വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കുമെന്നും അദ്ധേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























