ഐസിസി ടി20 ലോകകപ്പ്; ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ ലോക ചാമ്പ്യന്മാര്‍

ഐസിസി ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ ചാമ്ബ്യന്മാര്‍.ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ഫിഞ്ചിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് ന്യൂസിലന്‍ഡ് ബൗളര്‍മാരെ ആക്രമിച്ച് മുന്നേറിയതോടെ ഓസ്‌ട്രേലിയ ലക്ഷ്യത്തിലേക്ക് കുതിക്കുകയായിരുന്നു. മത്സരത്തില്‍ ടോസ് ലഭിച്ചതിന്റെ ആനുകൂല്യം ഓസ്‌ട്രേലിയ ശെരിക്കും മുതലാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കിവീസ് ബൗളര്‍മാരെ കടന്നാക്രമിച്ച് മുന്നേറിയ ഇരുവരും 12-ാം ഓവറില്‍ തന്നെ ഓസീസ് സ്കോര്‍ 100 കടത്തി.
ഇതിനിടയില്‍ വാര്‍ണര്‍ തന്റെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. ഓസ്‌ട്രേലിയ അനായാസം ജയത്തിലേക്ക് എന്ന് തോന്നിച്ച ഘട്ടത്തില്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കി ട്രെന്റ് ബോള്‍ട്ട് കിവീസിന് ആശ്വാസം നല്‍കി. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ മാക്‌സ്‌വെല്ലും തകര്‍ത്തടിച്ചതോടെ കിവീസിന്റെ ജയാ പ്രതീക്ഷകള്‍ അകലുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങുമായി ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിനെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ പ്രകടനത്തിന്റെ ബലത്തിലാണ് അവര്‍ മികച്ച സ്കോര്‍ നേടിയത്. ദുബായിലെ പിച്ചില്‍ മറ്റ് ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ താളം കണ്ടെത്താന്‍ വിഷമിച്ച സ്ഥലത്തായിരുന്നു ഓസീസ് ബൗളര്‍മാര്‍ക്കെതിരെ വില്യംസണ്‍ സംഹാരതാണ്ഡവമാടിയത്. 48 പന്തില്‍ 85 റണ്‍സ് നേടിയ വില്യംസണ്‍ തന്നെയാണ് കിവീസ് നിരയിലെ ടോപ് സ്‌കോറര്‍. ഓസ്‌ട്രേലിയയ്ക്കായി ബൗളിങ്ങില്‍ ജോഷ് ഹെയ്സല്‍വുഡ് നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
രണ്ടാം വിക്കറ്റില്‍ മാര്‍ട്ടിന്‍ ഗപ്റ്റിലുമൊത്ത് (35 പന്തില്‍ 28) 48 റണ്‍സിന്റെയും മൂന്നാം വിക്കറ്റില്‍ ഗ്ലെന്‍ ഫിലിപ്‌സുമൊത്ത് (17 പന്തില്‍ 18) 68 റണ്‍സിന്റെയും കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ വില്യംസണ്‍ 18-ാം ഓവറിലാണ് പുറത്തായത്. അവസാന രണ്ട് ഓവറില്‍ 23 റണ്‍സ് ചേര്‍ത്ത് ജിമ്മി നീഷമും ടിം സീഫെര്‍ട്ടും ന്യൂസിലന്‍ഡ് മികച്ച സ്‌കോര്‍ ഉറപ്പാക്കി. ജിമ്മി നിഷാം (7 പന്തില്‍ 13), ടിം സീഫെര്‍ട്ട് (6 പന്തില്‍ 8) റണ്‍സോടെ പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയന്‍ നിരയില്‍ നാല് ഓവറില്‍ 60 റണ്‍സ് വഴങ്ങിയ മിച്ചല്‍ സ്റ്റാര്‍ക് നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.
https://www.facebook.com/Malayalivartha
























