2022 ട്വന്റി 20 ലോകകപ്പിന് ഒക്ടോബര്‍ 16-ന് ഓസ്ട്രേലിയയില്‍ തുടക്കമാകും...ഓസ്ട്രേലിയയിലെ ഏഴ് നഗരങ്ങളിലായാണ് മത്സരം

2022 ട്വന്റി 20 ലോകകപ്പിന് ഒക്ടോബര്‍ 16-ന് ഓസ്ട്രേലിയയില്‍ തുടക്കമാകും. നവംബര്‍ 13-ന് മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് ഫൈനല്‍ പോരാട്ടം അരങ്ങേറും. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചതാണ് ഇക്കാര്യം.
ഓസ്ട്രേലിയയിലെ ഏഴ് നഗരങ്ങളിലായാണ് മത്സരം നടക്കുക. ബ്രിസ്ബെയ്ന്‍, ഗീലോങ്, ഹൊബാര്‍ട്ട്, പെര്‍ത്ത് എന്നിവിടങ്ങളിലാണ് ഗ്രൂപ്പ് മത്സരങ്ങള്‍ അരങ്ങേറുക.
നവംബര്‍ ഒമ്പത്, പത്ത് തീയതികളില്‍ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലും അഡ്ലെയ്ഡ് ഓവലിലും സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ഓസ്ട്രേലിയ ഇതാദ്യമായാണ് ട്വന്റി 20 ലോകകപ്പിന് വേദിയാകുന്നത്.
https://www.facebook.com/Malayalivartha
























