ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാംമത്സരം ഇന്ന് ....

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാംമത്സരം റാഞ്ചിയില്‍ പകല്‍ ഒന്നരയ്ക്കാണ് നടക്കുക. ആദ്യകളി തോറ്റ ശിഖര്‍ ധവാനും കൂട്ടര്‍ക്കും ജയം ഇപ്രാവശ്യം അനിവാര്യമാണ്. മറിച്ചാണെങ്കില്‍ മൂന്നു മത്സരപരമ്പര അടിയറവയ്ക്കേണ്ടതായി വരും.
ബൗളര്‍മാരുടെ മികവിലാണ് ആശങ്ക. ലഖ്നൗവില്‍ തിരിച്ചടിയായത് ബൗളര്‍മാര്‍ മങ്ങിയതാണ്. സിറാജിനോ ആവേശിനോ പകരം ബംഗാള്‍ പേസര്‍ മുകേഷ് കുമാര്‍ ഇടംപിടിക്കാന്‍ സാധ്യതകളേറെ.
ഇന്ത്യന്‍ കുപ്പായത്തിലെ അരങ്ങേറ്റത്തിനാണ് ഇരുപത്തെട്ടുകാരന്‍ തയ്യാറെടുക്കുന്നത്. ആഭ്യന്തര ലീഗില്‍ മികച്ച പ്രകടനമായിരുന്നു വലംകൈയന്റേത്.
സഞ്ജു സാംസണും ശ്രേയസ് അയ്യരും ഒഴികെ മറ്റാര്‍ക്കും ബാറ്റിങ്‌നിരയില്‍ പിടിച്ചുനില്‍ക്കാനായിരുന്നില്ല. ഇരുവരുടെയും ഫോം മധ്യനിരയ്ക്ക് നല്‍കുന്ന കരുത്ത് ചെറുതല്ല. ധവാന്‍-ശുഭ്മാന്‍ ഗില്‍ ഓപ്പണിങ് സഖ്യംകൂടി റണ്‍ കണ്ടെത്തിയാല്‍ ഇന്ത്യയെ തടയാന്‍ ദക്ഷിണാഫ്രിക്കയ്ക്കാകില്ല.
മറുവശം ക്യാപ്റ്റന്‍ ടെംബ ബവുമയുടെ മികവില്‍മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആശങ്ക.
പരിക്കുമാറി കളത്തിലെത്തിയ ബവുമ നിരാശപ്പെടുത്തുകയാണ്. അവസാന നാല് ഇന്നിങ്സില്‍ നേടിയത് 11 റണ്‍. ട്വന്റി 20 ലോകകപ്പിന് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കേ നിര്‍ണായകമാണ് ബവുമയ്ക്ക് ഈ പരമ്പര.
"
https://www.facebook.com/Malayalivartha

























