സഞ്ജുവിന്റെ നേട്ടത്തില്‍ അസൂയ മൂത്ത് സെലക്ടര്‍മാര്‍ എന്താണ് സാറേ ആ എക്‌സ് ഫാക്ടര്‍; പറയാമോ?

സഞ്ജുവിന്റെ തകര്‍പ്പന്‍ ഫോം പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. ചിലരുടെ പ്രതികരണവും ചിലരുടെ മൗനവും അത് വിളിച്ചോതുന്നതാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായി നടന്ന ആദ്യ ഏകദിനത്തില്‍ വന്‍ പരാചയത്തിന്റെ പടുകുഴിയില്‍ നിന്ന് അവസാന ഓവറിലും വിജയ പ്രതീക്ഷ നല്‍കുന്ന തരത്തിലുള്ള പ്രകടനം സഞ്ചു കാഴ്ചവച്ചിട്ടും പലരുടെയും പരിഭവം സഞ്ജു കളി വിജയിപ്പിച്ചില്ലെന്നുള്ളതായിരുന്നു. സഞ്ജുവിന്റെ വീഴ്ചകളില്‍ കടന്നാക്രമിക്കുന്ന പലരും കഴിഞ്ഞ ദിവസത്തില്‍ മൗനം പാലിച്ചപ്പോള്‍. അത് സഞ്ജുവിന്റെ മധുരപ്രതികാരമായി മാറി..
സഞ്ജു ഇത്തരത്തില്‍ മിന്നും ഫോമില്‍ തുടരുമ്പോള്‍ എന്തായാലും അദേഹം ഇന്ത്യന്‍ ടീമിന് വലിയ മുതല്‍കൂട്ടാകും എന്ന് ഉറപ്പിച്ചു പറയുകയാണ് ലെജന്ററി താരങ്ങള്‍. ബാറ്റിംഗില്‍ എന്നതുപോലെ തന്നെ കീപ്പിങ്ങിലും താന്‍ മികച്ചതാണെന്നുള്ളത് വെസ്റ്റിന്‍ഡീസുമായുള്ള പരമ്പരയില്‍ സഞ്ജു തെളിയിച്ചതാണ്. അന്നും ഇത്തരത്തില്‍ പലരും സഞ്ജുവിനെ വാഴ്ത്തി രംഗത്തെത്തിയിരുന്നു. സഞ്ജു ഇത്തരത്തില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള എല്ലാം ചെയ്യുമ്പോള്‍ റിഷഭ് പന്തിനാകും അതിന്റെ എല്ലാ നഷ്ടവും ഉണ്ടാവുക. മാത്രമല്ല പന്തിന്റെ ഫിറ്റ്‌നസും ഇപ്പോള്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്. ഈ ഒരു സാഹചര്യത്തില്‍ പന്ത് ആരാധകരും നിരാശയിലാണ്.
ആരാധകര്‍ക്കിടയില്‍ എന്നതുപോലെ തന്നെ സെലക്ടര്‍മാര്‍ക്കിടയിലും ഓഫീഷ്യലുകള്‍ക്കിടയിലും പന്തിനെ അനുകൂലിക്കുന്നവര്‍ ഉണ്ട്. മുന്‍ ചീഫ് സിലക്ടര്‍ സാബ കരീം അത്തരത്തിലൊരൊളാണോ എന്നതാണ് ഇപ്പോഴത്തെ സഞ്ജു ആരാധകരുടെ സംശയം. കാരണം സഞ്ജു മിന്നും താരമാകുമ്പോഴും താരതമ്യേനെ പതിഞ്ഞ ഫോമില് മുന്നോട്ട് പോകുന്ന പന്തിനെ പിന്തുണക്കുന്നവരുടെ ആ മനസ്സ് കാണാതെ പോകരുത് എന്നാണ് പലരും പരിഹസിക്കുന്നത്.
സഞ്ജു സാംസണും ഇഷാന്‍ കിഷനുമുണ്ടെങ്കിലും വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഇന്ത്യന്‍ ടീമില്‍ പ്രഥമ പരിഗണന ഋഷഭ് പന്തിനു തന്നെയായിരിക്കണമെന്നുള്ള നിര്‍ബന്ധമാണ് മുന്‍ ചീഫ് സിലക്ടര്‍ സാബ കരീം പുതിയ സെലക്ടര്‍മാര്‍ക്കുമുന്നില്‍ വയ്ക്കുന്നത്. സഞ്ജു സാംസണു ബാറ്ററായി ഇന്ത്യന്‍ ടീമില്‍ കളിക്കാമെന്നും. ഇഷാന്‍ കിഷന് മാനേജ്‌മെന്റ് നല്‍കിയ അവസരങ്ങള്‍ അദ്ദേഹം ഉപയോഗിച്ചില്ലെന്നുമാണ് സാബാ കരീം പറയുന്നത്. എക്‌സ് ഫാക്ടര്‍ എന്നു പറയാവുന്ന താരമാണു ഋഷഭ് പന്തെന്നും ഇതാണ് അദ്ദേഹത്തിനു മേല്‍ക്കൈ നല്‍കുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ എന്താണ് ആ എക്‌സ് ഫാക്ടര്‍ എന്ന ചോദ്യമാണ് ആരാധകര്‍ ചോദിക്കുന്നത്.
''ഇപ്പോഴും ഞാന്‍ സഞ്ജു സാംസണിനും ഇഷാന്‍ കിഷനും മുകളില്‍ ഋഷബ് പന്തിനെയായിരിക്കും സിലക്ട് ചെയ്യുക. ഋഷഭ് പന്തിനുള്ള എക്‌സ് ഫാക്ടര്‍ സഞ്ജുവില്‍ ഞാന്‍ കണ്ടിട്ടില്ല. ഒരു ബാറ്ററെന്ന നിലയില്‍ സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍ തുടരാന്‍ സാധിക്കും. ഇഷാന്‍ കിഷനിലും അതു കണ്ടിട്ടില്ല.ലഭിച്ച അവസരങ്ങളില്‍ കൂടുതലും ഇഷാന്‍ കിഷന്‍ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടു തന്നെയാണ് അദ്ദേഹം സിലക്ഷനില്‍ പിന്നോട്ടു പോയതും. അതുകൊണ്ടു തന്നെ ടെസ്റ്റിലടക്കം ഞാന്‍ ഋഷഭ് പന്തിനെയാണു തിരഞ്ഞെടുക്കുക'' സാബാ കരീം ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലാണ് ഋഷഭ് പന്ത് ഇപ്പോഴുള്ളത്. സഞ്ജു സാംസണും ഇഷാന്‍ കിഷനും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലുണ്ട്. ആദ്യ ഏകദിനത്തില്‍ സഞ്ജു സാംസണ്‍ അര്‍ധ സെഞ്ചറി നേടിയിരുന്നു. 86 റണ്‍സെടുത്തു താരം പുറത്താകാതെനിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha

























