വീണ്ടും പരാജയമെന്ന് തെളിയിച്ച് ഋഷഭ് പന്ത് സഞ്ജു കളിച്ച് തിളങ്ങുമ്പോള്‍ പന്ത് വാര്‍ത്തയാകുന്നതിങ്ങനെ

ട്വന്റി20 ലോകകപ്പിനായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്കു വിജയം. തിങ്കളാഴ്ച പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ 13 റണ്‍സിന്റെ വിജയമാണ് ഇന്ത്യ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 159 റണ്‍സ് വിജയലക്ഷ്യമാണ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഉയര്‍ത്തിയത്. മറുപടി ബാറ്റിങ്ങില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനേ അവര്‍ക്കു സാധിച്ചുള്ളൂ.
പേസര്‍ അര്‍ഷ്ദീപ് സിങ് ഇന്ത്യയ്ക്കായി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ഭുവനേശ്വര്‍ കുമാറിനു രണ്ടു വിക്കറ്റ്. ഹര്‍ഷല്‍ പട്ടേല്‍, യുസ്!വേന്ദ്ര ചെഹല്‍ എന്നിവരും വിക്കറ്റ് സ്വന്തമാക്കി. 53 പന്തില്‍ 59 റണ്‍സെടുത്ത സാം ഫാന്നിങ്ങാണ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാലു പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്നു റണ്‍സ് മാത്രമെടുത്താണു പുറത്തായത്.
16 പന്തുകള്‍ കളിച്ച ഋഷഭ് പന്താകട്ടെ 9 റണ്‍സെടുത്തു മടങ്ങി. ഓപ്പണര്‍ ആയാണു ഋഷഭ് പന്ത് കളിക്കാനിറങ്ങിയത്. സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ചറി നേടി. 35 പന്തുകളില്‍നിന്ന് 52 റണ്‍സാണു താരം നേടിയത്. 14 പന്തുകള്‍ നേരിട്ട ദീപക് ഹൂഡ 22 റണ്‍സെടുത്തു. ഹാര്‍ദിക് പാണ്ഡ്യയും (20 പന്തില്‍ 27), ദിനേഷ് കാര്‍ത്തിക്കും (23 പന്തില്‍ 19) തിളങ്ങിയതോടെ ഇന്ത്യന്‍ സ്‌കോര്‍ 150 കടന്നു.
ഓസ്‌ട്രേലിയയിലേക്കു പുറപ്പെടുകയാണെന്ന ബോളിവുഡ് നടി ഉര്‍വശി റൗട്ടേലയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് എത്തിയതോടെ വീണ്ടും ചര്‍ച്ചയായി ഋഷഭ് പന്ത്– ഉര്‍വശി സോഷ്യല്‍മീഡിയ പോര്. ദിവസങ്ങള്‍ക്കു മുന്‍പ് മിസ്റ്റര്‍ ആര്‍പിയോടു ക്ഷമ ചോദിക്കുന്നതായി ഉര്‍വശി ഒരു വിഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയയിലേക്കു പോകുകയാണെന്നു ഉര്‍വശി കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. വിമാനത്തില്‍ ഇരിക്കുന്ന നടിയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.
''ഹൃദയത്തെ പിന്തുടരുന്നു, അതെന്നെ ഓസ്‌ട്രേലിയയിലെത്തിച്ചു. സാഹസങ്ങള്‍ തുടരുകയാണ്''– എന്നാണു നടി ചിത്രത്തിനു ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. ഋഷഭ് പന്തിനെ നടി വെറുതെ വിടുമെന്നു തോന്നുന്നില്ലെന്നാണ് ആരാധകരുടെ പ്രതികരണം. ടീം ഇന്ത്യ ഇനി സൂക്ഷിക്കണമെന്നും ചിലര്‍ ഉപദേശിക്കുന്നു. ഉര്‍വശി ഋഷഭ് പന്തിനെയാണ് പിന്തുടരുന്നതെന്നാണ് ആരാധകരില്‍ ഭൂരിഭാഗം പേരുടേയും വാദം. ചിലര്‍ ഋഷഭ് പന്തിനെ ഉര്‍വശിയുടെ ചിത്രങ്ങള്‍ക്കു താഴെ ടാഗ് ചെയ്യുക വരെയുണ്ടായി.
ഇന്ത്യന്‍ താരവും ഉര്‍വശിയും ചെറിയ കാലയളവില്‍ !ഡേറ്റ് ചെയ്തിരുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മിസ്റ്റര്‍ ആര്‍പി തനിക്കായി മണിക്കൂറുകളോളം കാത്തിരുന്നിട്ടുണ്ടെന്ന് ഉര്‍വശി ഒരിക്കല്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം തള്ളിക്കളയുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ചെയ്തത്. ട്വന്റി20 ലോകകപ്പിനായി ഓസ്‌ട്രേലിയയില്‍ പരിശീലനത്തിലാണ് ടീം ഇന്ത്യ. പരിശീലന മത്സരങ്ങളുടെ തിരക്കിലാണ് പന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍.
https://www.facebook.com/Malayalivartha

























