പരമ്പര ഇന്ത്യയ്ക്ക് സ്വന്തം.... മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ....

പരമ്പര ഇന്ത്യയ്ക്ക് സ്വന്തം.... മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ.... 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 105 റണ്‍സെടുത്ത്് വിജയം കരസ്ഥമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 99 റണ്‍സെടുത്തു പുറത്തായി. ചെറിയ സ്‌കോറിലൊതുക്കി ഇന്ത്യ ദക്ഷിണാഫ്രിക്കയെ അനായാസം തോല്‍പ്പിച്ചു. ഇതോടെ പരമ്പര ഇന്ത്യയ്ക്ക് സ്വന്തം. ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയ ഇന്ത്യ പിന്നീടുള്ള രണ്ട് ഏകദിനങ്ങളിലും വിജയിക്കുകയായിരുന്നു. 42 പന്തില്‍ 34 റണ്‍സെടുത്ത ഹെന്റിച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.
ജാനേമന്‍ മാലന്‍ (27 പന്തില്‍ 15), മാര്‍കോ ജാന്‍സന്‍ (19 പന്തില്‍ 14) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ക്യാപ്റ്റന്‍ ഡേവിഡ് മില്ലര്‍ ഉള്‍പ്പെടെ ദക്ഷിണാഫ്രിക്കയുടെ എട്ട് താരങ്ങള്‍ക്കു രണ്ടക്കം കടക്കാനായില്ല.
ടീം ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് നാലു വിക്കറ്റു വീഴ്ത്തി. കുല്‍ദീപിന്റെ ഏകദിന കരിയറിലെ അഞ്ചാമത്തെ നാലു വിക്കറ്റ് പ്രകടനമാണിത്. 4.1 ഓവറില്‍ 18 റണ്‍സ് മാത്രമാണ് കുല്‍ദീപ് വിട്ടുകൊടുത്തത്. വാഷിങ്ടന്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഷഹബാസ് അഹമ്മദ് എന്നിവര്‍ രണ്ടു വിക്കറ്റു വീതവും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനായി മില്ലറുടെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ മൂന്നു ക്യാപ്റ്റന്‍മാര്‍ ഒരു ടീമിനെ നയിക്കുന്നത് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യ സംഭവമാണ്.
"
https://www.facebook.com/Malayalivartha

























