വന്‍ ട്വിസ്റ്റ്; സഞ്ജു ടി20 ലോകകപ്പ് ടീമില്‍ തയ്യാറായിരിക്കാന്‍ ബിസിസിഐ മുന്നറിയിപ്പ്

മലയാളി താരം സഞ്ജു സാംസണ്‍ ടീം ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത ബാറ്ററായി ടി20 ലോകകപ്പിലേയ്ക്ക് പരിഗണിക്കപ്പെടുന്നതായി സൂചന. ഏത് പൊസിഷനിലും തിളങ്ങുന്ന താരത്തിനോട് തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചെന്ന സൂചനയാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.
ഈ മാസം ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഉള്‍പ്പെടുത്താതിരുന്ന സഞ്ജുവിനെ ടീമിലെടുക്കാനുള്ള സാദ്ധ്യത ശക്തമാവുകയാണ്. മറ്റ് ടീമുകള്‍ അതിശക്തമായി പോരാടു മ്പോള്‍ ഏത് സമ്മര്‍ദ്ദത്തേയും അതിജീവിക്കാന്‍ സാധിക്കുന്ന താരമെന്ന ഗുണമാണ് എല്ലാ വരും സഞ്ജുവില്‍ കാണുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിദഗ്ധരെല്ലാം പിന്തുണയ്ക്കുന്ന ഏറ്റവും സാങ്കേതിക തികവുള്ള അഞ്ചാം നമ്പര്‍ ബാറ്ററായിട്ടാണ് സഞ്ജുവിന്റെ മാറ്റം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ രണ്ട് ഏകദിനത്തിലും സഞ്ജു ടീമിന്റെ മധ്യനിരയുടെ വിശ്വസ്തനെന്ന് തെളിഞ്ഞതാണ് ബിസിസിഐയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചത്. സമീപകാലത്ത് ദിനേശ് കാര്‍ത്തിക് ഇന്ത്യയുടെ അവിഭാജ്യ ഘടകമായി മാറിയപോലെ തന്നെ സഞ്ജു 5ാം നമ്പറില്‍ ഉറയ്ക്കാനുള്ള സാദ്ധ്യത ഏറുകയാണ്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കരുത്തുറ്റ ബാറ്റിംഗിലൂടെയാണ് സഞ്ജു ടീമിന്റെ നെടുംതൂണാ യിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ആരും പതറാവുന്ന സാഹചര്യത്തിലാണ് 86 നോട്ടൗട്ടായി തികഞ്ഞ മനസാന്നിദ്ധ്യത്തോടെ സഞ്ജു പോരാടിയത്. രണ്ടാം മത്സരത്തിലും 36 പന്തില്‍ 30 റണ്‍സുമായി ശ്രേയസ്സ് അയ്യര്‍ക്ക് നല്‍കിയ പിന്തുണയും ഏറെ പ്രശംസ പിടിച്ചുപറ്റി. 16 പന്തില്‍ 9 റണ്‍സ് എന്ന നിലയില്‍ നിന്ന് ശ്രേയസ്സിന് പരമാവധി അവസരം നല്‍കിയും വിക്കറ്റ് വീഴാതേയുമാണ് സഞ്ജു ടീമിന്റെ വിജയത്തിനൊപ്പം നിന്നത്.
ആദ്യ മത്സരത്തില്‍ 19ാം ഓവറില്‍ സഞ്ജുവിന് പിന്തുണ നല്‍കാന്‍ സഹതാരങ്ങള്‍ ക്കാവാതിരുന്നത് മാത്രമാണ് കളി കൈവിടാന്‍ പ്രധാന കാരണം. അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയെ മുള്‍മുനയില്‍ നിര്‍ത്തിയ സഞ്ജു ജയിക്കാന്‍ 29 വേണ്ട സമയത്ത് 23 റണ്‍സാണ് അതിവേഗം അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ കേശവ് മഹാരാജ് സഞ്ജുവിന്റെ ബാറ്റിംഗില്‍ വിരണ്ടു പോയി എന്ന് പരസ്യമായി സമ്മതിച്ചതും ഇന്ത്യന്‍ താരത്തിന്റെ കരുത്തിനുള്ള സാക്ഷ്യപത്രമാണ്.
അവ,ാന മത്സരത്തിലും ദക്ഷിണാഫ്രിക്കക്കെതിരെ തകര്‍പ്പന്‍ ജയത്തോടെ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. സന്ദര്‍ശകരെ 27.1 ഓവറില്‍ 99 റണ്‍സില്‍ പുറത്താക്കിയ ശേഷം 19.1 ഓവറില്‍ 3 വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യം കാണുകകയായിരുന്നു.
സ്പിന്നിനെ വഴിവിട്ട് തുണച്ച പിച്ചില്‍ 4 വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. 2 വീതം വിക്കറ്റുകള്‍ വീഴ്ത്തിയ വാഷിംഗ്ടണ്‍ സുന്ദറും മുഹമ്മദ് സിറാജും ഷഹബാസ് അഹമ്മദും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയുടെ പതനം പൂര്‍ത്തിയാക്കി. 34 റണ്‍സെടുത്ത ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 15 റണ്‍സെടുത്ത മലാനും 14 റണ്‍സെടുത്ത മാര്‍കോ ജാന്‍സനും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍.
ട്വന്റി 20 ശൈലിയില്‍ ചേസിംഗ് ആരംഭിച്ച ഇന്ത്യ അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു. 49 റണ്‍സ് നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ആണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. മലയാളി താരങ്ങളായ സഞ്ജു സാംസണ്‍ 2 റണ്‍സുമായും ശ്രേയസ് അയ്യര്‍ 28 റണ്‍സുമായും പുറത്താകാതെ നിന്നു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും രണ്ടാം മത്സരത്തില്‍ ഇന്ത്യയും വിജയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























