വിക്കറ്റിന് പിന്നിലും സഞ്ജു മാജിക്ക്.. മൂന്ന് മത്സരത്തിലും നോട്ടൗട്ടും; പുതിയ റെക്കോഡ്

സൗത്താഫ്രിക്കക്ക് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യ സ്വന്താമാക്കിയെങ്കിലും. സഞ്ജുവിന്റെ ബാറ്റിംഗ് കാണാനിരുന്ന ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 99 എന്ന സ്‌കോര്‍ മറികടക്കുക എന്നത് ഇന്ത്യയ്ക്ക് അനായാസമായിരുന്നു. ടീം സ്‌കോര്‍ കണ്ടപ്പോള്‍ തന്നെ സഞ്ജു ഇറങ്ങാന്‍ വഴിയില്ല അതിനു മുമ്പു തന്നെ ശ്രേയസ് അയ്യരും ഗില്ലും അത് അടിച്ചെടുക്കും എന്ന് ആരാധകര്‍ വിധി എഴുതി ഒടുവില്‍ അത് തന്നെ സംഭവിച്ചു. മത്സരത്തില്‍ ഏഴ് വിക്കെറ്റ് ജയത്തിലേക്ക് എത്തിയ ഇന്ത്യക്കായി നായകന്‍ ശിഖര്‍ ധവാനാണ് ടോസ് നേടിയത്. തന്ത്രപരമായി ബൌളിംഗ് തിരഞ്ഞെടുത്തത് വിജയത്തില്‍ നിര്‍ണായകമായി.
നായകന്‍ തീരുമാനം കൃത്യം എന്ന് തെളിയിക്കും രീതിയില്‍ ബൗള്‍ ചെയ്ത ഇന്ത്യന്‍ സീം ബൗളര്‍മാര്‍ തുടക്കത്തില്‍ തന്നെ എതിര്‍ ടീമിനെ വിറപ്പിച്ചു. സിറാജ് രണ്ടു വിക്കറ്റുകള്‍ അതിവേഗം വീഴ്ത്തി. ശേഷം എത്തിയ ഇന്ത്യന്‍ സ്പിന്‍ ജോഡിയും മനോഹരമായി ബൗള്‍ ചെയ്ത്. ഇന്ത്യക്കായി ഷാബാസ് അഹമ്മദ്, കുല്‍ദീപ് യാദവ്, വാഷിംഗ്ടന്‍ സുന്ദര്‍ എന്നിവര്‍ സ്പിന്‍ ബൗളര്‍മാര്‍ റോളില്‍ എത്തി.
കൂടുതല്‍ ബാറ്റിംഗിന് അവസരം ലഭിച്ചില്ലെങ്കിലും മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കായി വിക്കെറ്റ് പിന്നില്‍ മലയാളി താരമായ സഞ്ജു സാംസണ്‍ കാഴ്ചവെച്ചത് ഗംഭീരമായ പ്രകടനം തന്നെയായിരുന്നു. വിക്കെറ്റ് പിന്നില്‍ മനോഹരമായി നിന്ന സഞ്ജു ഒരു അതിവേഗ ഷാര്‍പ്പ് ക്യാച്ച് കൈകളില്‍ ഒതുക്കിയതാണ് ക്രിക്കറ്റ് നിരൂപകരുടെ പ്രശംസ പിടിച്ചു പറ്റിയത്. ഷാബാസ് അഹമ്മദ് ബോളില്‍ സഞ്ജു കൈകളില്‍ വീണാണ് സൗത്താഫ്രിക്കന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാനായ മാര്‍ക്രം പുറത്തായത്. അവസാന കളിയിലിറങ്ങാനായില്ലെങ്കിലും ബാക്കി രണ്ടു മത്സരങ്ങളിലും സഞ്ജു ബിംഗ് മികവില്‍ കയ്യടികള്‍ നേടി.
നല്‍കുന്ന അവസരങ്ങളില്‍ എല്ലാം തന്റെ പ്രതിഭ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഈ മലയാളി വിക്കറ്റ് കീപ്പര്‍. സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച ഒരു വര്‍ഷമാണ് ഈ കടന്നുപോകുന്നത്. ഐപിഎല്‍ രാജസ്ഥാന്‍ റോയല്‍സിനെ മുന്നില്‍ നിന്ന് നയിച്ച് ഫൈനലില്‍ എത്തിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ലഭിച്ച അവസരങ്ങളില്‍ എല്ലാം ബാറ്റ് കൊണ്ടും വിക്കറ്റിന് പിറകിലും സഞ്ജു തിളങ്ങി.
ടി20 ഫോര്‍മാറ്റില്‍ കഴിവ് തെളിയിച്ചിട്ടും, കഴിഞ്ഞ ഏഷ്യ കപ്പിലും, ഈ മാസം ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ നിന്നും സഞ്ജുവിനെ തഴഞ്ഞത് ആരാധകര്‍ക്ക് ഏറെ വിഷമം ഉണ്ടാക്കിയിരുന്നു. പിന്നീട്, ഏകദിന ടീമില്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ സഞ്ജുവിന് അവസരം നല്‍കിയപ്പോള്‍. അതിനെ ഏറ്റവും മികച്ച രീതിയില്‍ തന്നെ സഞ്ജു ഉപയോഗപ്പെടുത്തി. ഏകദിന ഫോര്‍മാറ്റിലും മികവ് പുലര്‍ത്തിയ സഞ്ജു, ഇപ്പോള്‍ ഏകദിന ടീമില്‍നിന്ന് ഒഴിച്ചുകൂടാനാകാത്ത താരമായി മാറിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ ടീമുകള്‍ക്കെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജു, ഇപ്പോള്‍ അവസാനിച്ച ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലും ഗംഭീര പ്രകടനം പുറത്തെടുത്തിരിക്കുകയാണ്. ഇതോടെ സഞ്ജുവിനെ ടി20 ലോകകപ്പില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ആരംഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ഏകദിനത്തില്‍ 86* റണ്‍സ് നേടി പുറത്താകാതെ നിന്ന സഞ്ജു, രണ്ടാം ഏകദിനത്തില്‍ 30* റണ്‍സ് നേടി പുറത്താകാതെ നിന്ന് ഇന്ത്യയെ ജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇന്ന് പരമ്പരയിലെ അവസാന ഏകദിനത്തില്‍ അഞ്ചാമനായി ക്രീസില്‍ എത്തിയ സഞ്ജു 2* റണ്‍സ് ആണ് നേടിയത്. മൂന്ന് മത്സരങ്ങളിലും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് സഞ്ജുവിനെ പുറത്താക്കാന്‍ സാധിച്ചില്ല എന്നതും ഇവിടെ ശ്രദ്ധേയമാണ്.
ഈ പ്രകടനത്തോടെ വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് തുടങ്ങിയ കളിക്കാരെല്ലാം ഏകദിന ടീമിലേക്ക് തിരിച്ചെത്തിയാലും, ഇനി സഞ്ജുവിനെ ഏകദിന ടീമില്‍ നിന്ന് പുറത്തിരുത്തുക എന്നത് പ്രയാസകരമാകും. ഫിനിഷറുടെ റോളില്‍ ഉള്‍പ്പെടെ മികവ് തെളിയിച്ച സഞ്ജുവിനെ, ബാറ്റിംഗ് ലൈനപ്പിലെ ഏത് പൊസിഷനില്‍ വേണമെങ്കിലും ഇന്ത്യക്ക് ഇറക്കാവുന്നതാണ്. 2023 ലോകകപ്പ് ടീമില്‍ സഞ്ജു ഉള്‍പ്പെടാനും സാധ്യതകള്‍ വര്‍ദ്ധിച്ചു വരികയാണ്.
https://www.facebook.com/Malayalivartha

























